‘മുതിര്‍ന്ന പുരുഷന്മാരെ ലൈംഗികമായി പ്രലോഭിപ്പിക്കും’ : ആണ്‍കുട്ടികളെ ജിമ്മില്‍ വിലക്കി താലിബാന്‍

Taliban | Bignewslive

കാബൂള്‍ : മുതിര്‍ന്ന പുരുഷന്മാരെ ലൈംഗികമായി പ്രലോഭിപ്പിക്കുന്നുവെന്നാരോപിച്ച് കൗമാരക്കാരായ ആണ്‍കുട്ടികളെ ജിമ്മില്‍ വിലക്കി താലിബാന്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ ജിമ്മുകളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം വ്യായാമം ചെയ്യരുതെന്ന് താലിബാന്‍ ഉത്തരവിട്ടു.

ഹെറാത് പ്രവിശ്യയില ജിമ്മുകളില്‍ ഇതിനോടകം തന്നെ ഉത്തരവ് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ജിമ്മുകളില്‍ അത്‌ലറ്റുകളുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനും പാട്ട് വയ്ക്കുന്നതിനും വിലക്കുള്ളതായാണ് വിവരം. ജിമ്മുകളില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ബോഡി ബില്‍ഡര്‍മാര്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണമെന്നും താലിബാന്‍ ഉത്തരവിട്ടിട്ടുണ്ട്.

Also read : അമര്‍നാഥില്‍ മേഘവിസ്‌ഫോടനം : 15 മരണം, നാല്പതിലധികം പേരെ കാണാതായി

അഫ്ഗാനില്‍ ഏറെ പ്രചാരമുള്ളതാണ് ബോഡി ബില്‍ഡിംഗ് രംഗം. ജിമ്മില്‍ ആണ്‍കുട്ടികളെ വിലക്കിയത് കായിക വിനോദ രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ജിം ഉടമകള്‍ അറിയിക്കുന്നത്. 2001ല്‍ താലിബാന്‍ അവസാനിച്ചതിന് ശേഷം അഫ്ഗാനില്‍ ബോഡി ബില്‍ഡിംഗ് ജനപ്രിയ ഇനമായി മാറിയിരുന്നു. താലിബാന്റെ പതനത്തോടെ 1000ലധികം ജിമ്മുകളാണ് രാജ്യത്ത് ആരംഭിച്ചത്.

Exit mobile version