കോവിഡ് വാക്സിനേഷന്‍: മൂന്നാംഘട്ടത്തില്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക്, മാര്‍ച്ച് മുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിനെതിരെ മൂന്നാം ഘട്ട വാക്സിനേഷന്‍ മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

മൂന്നാം ഘട്ടത്തില്‍ വാക്സിനേഷന്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളതും ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരുമായ 27 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഇതുവരെ 5 കോടി ജനങ്ങള്‍ക്ക് ഇതിനോടകം വാക്സിന്‍ നല്‍കിക്കഴിഞ്ഞു. മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്സിന്‍ വിതരണം ഈ ആഴ്ച ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്സഭയിലെ ചോദ്യോത്തരവേളയില്‍ വാക്സിന്‍ വിതരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ആരോഗ്യമന്ത്രി.

Exit mobile version