ഒരു ദിവസം ഒരു കോടി വാക്‌സിനേഷന്‍: റെക്കോര്‍ഡ് നേട്ടത്തില്‍ രാജ്യം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് റെക്കോര്‍ഡ് വാക്‌സിനേഷന്‍. 90 ലക്ഷം പേര്‍ ഇന്ന് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണി വരെയുള്ള കണക്ക് അനുസരിച്ച് 93.08 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കി കഴിഞ്ഞു. മൂന്നാം തരംഗ ഭീഷണി മുന്നില്‍ക്കണ്ട് ഇന്ത്യയില്‍ വാക്സിനേഷന്‍ പരമാവധി വേഗത്തിലാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം.

ജനുവരിയില്‍ രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതില്‍ പിന്നെ പ്രതിദിനം ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്‌തെന്ന റെക്കോര്‍ഡിലാണ് ഇന്ന് എത്തിയത്‌യത്. ഈ മാസം മാത്രം 15 കോടി കോവിഡ് വാക്‌സിനുകളാണ് വിതരണം ചെയ്തത്.

25 ലക്ഷം ഡോസ് വാക്സിന്‍ വിതരണം ചെയ്ത് ഉത്തര്‍പ്രദേശ് ആണ് വെള്ളിയാഴ്ച ഏറ്റവും അധികം വാക്സിന്‍ കുത്തിവെപ്പ് നടത്തിയ സംസ്ഥാനം. ഒരു ദിവസം ഏറ്റവും അധികം വാക്സിന്‍ കുത്തിവച്ചതിന്റെ കണക്കില്‍ ഇന്ത്യ രണ്ടാമത് എത്തി. ഒരു ദിവസം 2.8 കോടി ഡോസ് വാക്സിന്‍ ജൂലായ 21ന് ചൈന നല്‍കിയിരുന്നു.

Exit mobile version