വിതുര കല്ലാറില്‍ കാട്ടാന വിഷം ഉള്ളില്‍ ചെന്ന് ചെരിഞ്ഞു; അരികില്‍ നിന്ന് മാറാതെ കുട്ടിയാന, കണ്ണീര്‍ കാഴ്ച

Wild elephant | Bignewslive

തിരുവനന്തപുരം: വിതുര കല്ലാറില്‍ കാട്ടാന വിഷം ഉള്ളില്‍ ചെന്ന് ചെരിഞ്ഞു. വനാതിര്‍ത്തിയോട് ചേര്‍ന്നാണ് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. രാവിലെയോടെയാണ് റബ്ബര്‍തോട്ടത്തിനോട് ചേര്‍ന്ന് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ റബ്ബര്‍വെട്ടാനെത്തിയ തൊഴിലാളികളാണ് കുട്ടിനായനയെ കണ്ടത്. അടുത്തെത്തി നോക്കുമ്പോഴാണ് ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ആന ചെരിഞ്ഞ വിവരമറിയാതെയാണ് കുട്ടിയാന അടുത്ത് നിലയുറപ്പിച്ചത്. കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് കുട്ടിയാനയെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. വിഷം ഉള്ളില്‍ ചെന്നാണ് ആന ചെരിഞ്ഞതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. പുറത്ത് പരിക്കേറ്റ പാടുകളൊന്നുമില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കൃത്യമായ വിവരം ലഭ്യമാകൂവെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version