ബൈക്കില്‍ ഇടിച്ച് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി: രണ്ടുപേര്‍ തത്ക്ഷണം മരിച്ചു

തിരുവല്ല: കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടു മരണം. തിരുവല്ല പെരുന്തുരുത്തിയില്‍ ആണ് അപകടം ഉണ്ടായത്. 18 പേര്‍ക്ക് പരിക്കേറ്റു. ബൈക്കില്‍ ഇടിച്ച ശേഷം കെഎസ്ആര്‍ടിസി ബസ് സമീപത്തുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

യാത്രക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. സംഭവസ്ഥലത്ത് വച്ചു തന്നെ രണ്ടു പേരും മരിച്ചു. ഗുരുതരമായ പരിക്കുകള്‍ ഉള്ളവരെ പുഷ്പഗിരിയിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

വെള്ളിയാഴ്ച വൈകീട്ട് 4.15ഓടെയാണ് അപകടം. നിയന്ത്രണംവിട്ട ബസ് തൊട്ടുമുന്നിലുള്ള ഇരുചക്ര വാഹനത്തെ ഇടിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

Exit mobile version