ബിജെപി നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം..! വന്‍ദുരന്തം ഒഴിവാക്കിയതെന്ന് തലനാരിഴയ്ക്ക്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി നേതാവ് സികെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം. മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഇയാളെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് സമരപന്തലിലേക്ക് ഓടിക്കയറിയ ശേഷം ഇയാള്‍ തീകൊളുത്തുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. സമരപ്പന്തലിന് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നും, ശബരിമല വിഷയത്തിലെ ജനവികാരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version