കൊവിഡ് കാലത്ത് തുച്ഛമായ അലവന്‍സിന് കാഴ്ചവെച്ചത് വലിയ സേവനം; ആശാപ്രവര്‍ത്തകര്‍ക്കും ബഡ്ജറ്റില്‍ ആശ്വാസം, 1000 രൂപ കൂട്ടി

asha workers | Bignewslive

തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റില്‍ ആശാപ്രവര്‍ത്തകര്‍ക്കും ആശ്വാസകരമായ തീരുമാനം. കൊവിഡ് കാലത്ത് തുച്ഛമായ അലവന്‍സില്‍ വലിയ സേവനം കാഴ്ച വെച്ച ആശാപ്രവര്‍ത്തകര്‍കരുടെ അലവന്‍സില്‍ 1000 രൂപയുടെ വര്‍ധനവ് വരുത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളലും ഉച്ച കഴിഞ്ഞും ഒപിയും ലാബും ഫാര്‍മസിയും ഉണ്ടാകും. 85 ആരോഗ്യ സ്ഥാപനങ്ങളാണ് കേരളത്തില്‍ നിന്ന് ദേശീയ അക്രഡിറ്റേഷന്‍ കരസ്ഥമാക്കിയതെന്നും ധനമന്ത്രി ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് സമ്പ്രദായത്തില്‍ നിന്ന് ആരോഗ്യ അഷ്വറന്‍സ് സമ്പ്രദായത്തിലേക്ക് കേരളം മാറി. വ്യത്യസ്ത ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളെ ഏകോപിപിച്ചുകൊണ്ട് ആരോഗ്യ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴിയാണ് ഇത് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

Exit mobile version