ആശ്വാസം പകരാന്‍ വീണ്ടും കിറ്റ്; വിതരണം തുടരും, നീല-വെള്ള കാര്‍ഡുകള്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍

Food Kit | Bignewslive

തിരുവനന്തപുരം: കൊവിഡ് മഹമാരി കാലത്ത് ആശ്വാസം പകരുന്നതായിരുന്നു കിറ്റ് വിതരണം. അത് ഇനിയും തുടരുമെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. നീല,വെളള റേഷന്‍ കാര്‍ഡുകളുള്ള 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് കാലത്ത് ഇതുവരെ അഞ്ചരക്കോടി ഭക്ഷ്യക്കിറ്റ് വിതരണമാണ് നടത്തിയത്. 1.83 ലക്ഷം മെട്രിക് ടണ്‍ അധിക റേഷന്‍ വിതരണം ചെയ്തു. സാര്‍വത്രിക പ്രശസ നേടിയ ഫലപ്രദമായ ഒരിടപെടലായിരുന്നു സര്‍ക്കാറിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി.

കൊവിഡ് വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഭക്ഷ്യ സബ്സിഡിക്ക് നിലവില്‍ അനുവദിച്ച 1060 കോടി രൂപക്ക് പുറമേ ആവശ്യമുണ്ടെങ്കില്‍ കൂടുതല്‍ പണം പിന്നീട് അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version