വനിതാ മതിലില്‍ സഹകരിക്കാത്ത് ‘തുഷാറായാലും’ സംഘടനയില്‍ നിന്നും ഔട്ട്…! നിലപാട് കടുപ്പിച്ച് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : വനിതാമതിലില്‍ സഹകരിക്കാത്തവര്‍ക്ക് എതിരെ നിലപാട് കടുപ്പിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വനിതാ മതിലുമായി സഹകരിക്കാത്തവര്‍ക്ക് എതിരെ സംഘടനാ നടപടി എടുക്കുമെന്ന് വെള്ളാപ്പള്ളി സൂചിപ്പിച്ചു.

സംഘടനാ തീരുമാനത്തിന് ഒപ്പം നിക്കാത്തവര്‍ പുറത്താണ്. ഒപ്പമുള്ളവര്‍ ഇന്‍, അല്ലാത്തവര്‍ ഔട്ട് ആയിരിക്കും. ഇത് തുഷാറായാലും നടപടി ഉറപ്പാണെന്ന്, വെള്ളാപ്പള്ളി പേരെടുത്ത് പറഞ്ഞ് വ്യക്തമാക്കി.

വനിതാമതിലുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ വിളിച്ചുചേര്‍ത്ത എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ യോഗത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ നിലപാട് വ്യക്തമാക്കിയത്. 139 ഓളം യോഗം ഭാരവാഹികളാണ് യോഗത്തില്‍ പങ്കെടുത്തത്.

ആലപ്പുഴയില്‍ എസ്എന്‍ഡിപി യോഗം വനിതാമതിലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത് എസ്എന്‍ഡിപിയാണ്. ഇത് വിജയിപ്പിക്കേണ്ടത് യോഗത്തിന്റെ കടമയാണ്. പത്തനംതിട്ടയില്‍ നിന്നുള്ള എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ ആലപ്പുഴയില്‍ വനിതാ മതിലിന്റെ ഭാഗമാകാനെത്തും. ഇതിനായി 40 ഓളം വാഹനങ്ങള്‍ ബുക്ക് ചെയ്തതായും യോഗത്തില്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

അതെസമയം, തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് പാര്‍ട്ടി എന്‍ഡിഎയ്ക്ക് ഒപ്പമാണ്. എന്‍ഡിഎ വനിതാ മതിലിന് എതിരുമാണ്. വനിതാ മതിലില്‍ സഹകരിക്കാത്തവരെ പുറത്താക്കുമെന്ന വെള്ളപ്പള്ളിയുടെ പ്രസ്താവന തുഷാറിന്റെ എന്‍ഡിയെ ബന്ധമുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ ബിഡിജെഎസില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

Exit mobile version