വലിയ വാഹനങ്ങൾ കുനിഞ്ഞ് പോകുമോ എന്ന് ചോദിച്ചവരുടെ വായടപ്പിച്ച് മുഖ്യമന്ത്രി; ഒരൊറ്റ ചിത്രം കൊണ്ട് മാസ് മറുപടി; കൈയ്യടിച്ച് സോഷ്യൽമീഡിയ

Pinarayi | Kerala News

കൊച്ചി: വൈറ്റില മേൽപ്പാലത്തിന്റെ പണി പുരോഗമിക്കുമ്പോൾ തൊട്ട് ഉയർന്നതാണ് മെട്രോ റെയിൽവേയ്ക്ക് താഴെ കടന്നുപോകുമ്പോൾ പാലത്തിലെ വാഹനങ്ങൾ മുകളിൽ തട്ടുമോ എന്ന ചോദ്യം. പലതരത്തിലുള്ള ആരോപണങ്ങളും ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് വരെ പാലത്തെ ചൊല്ലി ഉയർന്നു കേട്ടു. എന്നാൽ ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെ പാലത്തിലൂടെ കടന്നു പോകുന്ന കണ്ടെയ്‌നർ ലോറിയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് മുഖ്യമന്ത്രി എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി നൽകിയിരിക്കുകയാണ്. ഒറ്റ ചിത്രത്തിലൂടെ നൽകിയ മാസ് മറുപടി സോഷ്യൽമീഡിയയും ഏറ്റെടുത്തു.

പാലത്തിലൂടെ ഉയരമുള്ള കണ്ടെയ്‌നർ ലോറി കടന്നുപോകില്ലെന്ന തരത്തിൽ സോഷ്യൽമീഡിയ വീഡിയോ അടക്കമുള്ളവ പങ്കുവെച്ച് പ്രചാരണങ്ങൾ നടന്നിരുന്നു. നിരവധി വ്യാജപ്രചാരണങ്ങൾ നേരിട്ട സർക്കാർ ആരോപണങ്ങൾക്കുള്ള മറുപടിയാണ് മുഖ്യമന്ത്രി ഫേസ്ബുക്കി പേജിൽ ഒറ്റ ചിത്രത്തിലൂടെ തിരിച്ചടിച്ചത്.

ഇന്ന് ഉദ്ഘാടനം നടത്തിയ വൈറ്റില മേൽപ്പാലത്തിലൂടെ വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയില്ലെന്ന വ്യാജപ്രചാരണം ഒരു വർഷം മുമ്പാണ് കാര്യമായി ആരംഭിച്ചത്. പൊതുജനങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണയുണ്ടാക്കിയ വ്യാജ പ്രചാരണങ്ങൾക്ക് പൊതുമരാമത്ത് വകുപ്പും സർക്കാരും നിരവധി തവണ വിശദീകരണം നൽകിയിട്ടും പ്രചാരണത്തിന് അറുതിയുണ്ടായിരുന്നില്ല. എന്നാൽ ഉദ്ഘാടനദിനം തന്നെ പാലത്തിലൂടെ കടന്ന പോയ ഉയരമുള്ള കണ്ടെയ്‌നർ ലോറിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് പ്രചാരണങ്ങൾക്കെല്ലാം മറുപടി നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി.

വൈറ്റില മേൽപ്പാലത്തിലൂടെ വലിയ വാഹനങ്ങൾ പോകുമ്പോൾ, മുകളിലൂടെ കടന്നുപോകുന്ന മെട്രോ പാളത്തിൽ മുട്ടുമെന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. വൈറ്റില മേൽപ്പാലത്തിലൂടെ പോകുന്ന ലോറിക്ക് കുനിയേണ്ടി വരുമോ എന്ന വരെുള്ള പ്രചാരമങ്ങളുണ്ടായി. മേൽപ്പാലത്തിന്റെ പണി ഒരിടക്ക് നിർത്തിവെച്ചത് അതിനാലാണെന്നും ഇക്കൂട്ടർ പ്രചരിപ്പിച്ചു.

വൈറ്റില മേൽപ്പാലത്തിനു മുകളിലൂടെ പോകുന്ന മെട്രോ പാളത്തിനുമിടയിലെ ദൂരം 5.5 മീറ്റർ ആണെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം അറിയിച്ചിട്ടും ആരും വിശ്വസിക്കാത്ത അവസ്ഥവരെയായി കാര്യങ്ങൾ.

ബസിനു പോലും മൂന്നര മീറ്ററിൽ താഴെയാണ് പരമാവധി ഉയരമെന്നതാണ് യാഥാർത്ഥ്യം. ഡബിൾ ഡക്കർ ബസിനുപോലും 4.5 മീറ്ററെ ഉയരമേ വരൂ. ഇതറിയാതെ, വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മെട്രോ പാളത്തിൽ മുട്ടുമെന്ന തരത്തിൽ പ്രചാരണം നടത്തുന്നവർ തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നതെന്നും അധികൃതർ അന്നുതന്നെ വിശദീകരിച്ചിരുന്നു.

വൈറ്റില കുണ്ടന്നൂർ പാലങ്ങൾ ഉദ്ഘാടനം ചെയ്തു.

Posted by Pinarayi Vijayan on Saturday, 9 January 2021

Exit mobile version