കാലുകൾക്ക് ശേഷിയില്ല, സംസാരശേഷിയില്ല; പരസഹായം ഇല്ലാതെ വെള്ളം പോലും കുടിക്കാൻ പറ്റില്ല, പക്ഷേ അരുൺ ഒറ്റയ്ക്ക് നട്ടത് 50 വാഴകൾ; ബിഗ് സല്യൂട്ടുമായി സോഷ്യൽമീഡിയ

Arun Oorakam

തൃശ്ശൂർ: ശാരീരിക പരിമിതികൾ ഒന്നിനും തടസമില്ലെന്ന് തെളിയിക്കുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. ജീവിത പ്രതിസന്ധിയിൽ തളരുമ്പോൾ നമ്മളെ സ്വയം പ്രചോദിപ്പിക്കാൻ പലപ്പോഴും ചുറ്റുപാടുമുള്ള സഹജീവികളിലേക്ക് കണ്ണുനട്ടാൽ മതിയാകും. ഇത്തരത്തിൽ ശാരീരികമായുള്ള എല്ലാ പരിമിതികളേയും കാറ്റിൽ പറത്തി മണ്ണിൽ പൊന്ന് വിളയിക്കുന്ന മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിലെ പുത്തൻപീടിക സ്വദേശി അരുൺ എല്ലാവർക്കും മാതൃകയാവുകയാണ്.

കാലുകൾ ജന്മനാ തളർന്ന നിലയിലുള്ള വ്യക്തമായി സംസാരിക്കാനോ പരസഹായം കൂടാതെ വെള്ളം പോലും കുടിക്കാനോ സാധിക്കാത്ത അരുൺ പക്ഷെ പാട്ടത്തിനെടുത്ത നിലത്ത് നട്ടത് 50 വാഴക്കന്നുകളാണ്.

അരുണിനെ കുറിച്ച് പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ വന്ന പോസ്റ്റുകൾ വലിയ ചർച്ചയാവുകയാണ്. അരുണിനെ കുറിച്ചുള്ള പോസ്റ്റിന് കമന്റ് ചെയ്യാനുള്ള യോഗ്യത പോലും നമുക്ക് പലർക്കുമില്ലെന്ന് സോഷ്യൽമീഡിയ പ്രതികരിക്കുന്നു.

അരുണിനെ കുറിച്ച് ഫേസ്ബുക്കിൽ ഷാനവാസ് മാനു കുറിച്ച പോസ്റ്റ്:

ജന്മനാ കാലുകൾക്ക് ശേഷിയില്ല, വ്യക്തമായി സംസാരിക്കാൻ കഴിയില്ല, പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ പറ്റില്ല.പക്ഷേ അരുൺ ഒറ്റയ്ക്ക് ആണ് ഇവിടെ 50 വാഴ വെച്ചത്. കൈകൾ നിലത്തൂന്നി നിരങ്ങി നീങ്ങി വേണം അരുണിന് സഞ്ചരിക്കാൻ.
ഇങ്ങനെയാണെങ്കിലും കൈക്കോട്ട് എടുത്ത് മണ്ണ് കിളച്ച് വാഴക്കന്ന് നടുമ്പോൾ അരുണിന് ഈ ശാരീരിക പരിമിതികൾ ഒന്നും പ്രശ്‌നമല്ല.ഇത് ആദ്യമായല്ല അരുൺ കൃഷി ചെയ്യുന്നത്. മറ്റൊരാൾ പാട്ടത്തിന് എടുത്ത സ്ഥലത്തിൽ കുറച്ച് ഭാഗത്ത് അരുണിന്റെ ആഗ്രഹം മനസ്സിലാക്കി കൃഷി ചെയ്യാൻ അനുവദിക്കുകയായിരുന്നു…
അതിരാവിലെ തുടങ്ങും അരുൺ കൃഷിയിടത്തിൽ അധ്വാനം. ചെറിയ സഹായമൊക്കെ ഒപ്പം ഉള്ളവർ ചെയ്തു നൽകും.അരുൺ ഒരു ഊർജ്ജം ആണ്, പ്രചോദനം ആണ്. ശരീരം അല്ല, മനസ്സാണ് എല്ലാത്തിനും അടിസ്ഥാനവും കരുത്തും എന്ന് തെളിയിക്കുക ആണ് അരുൺ തന്റെ ജീവിതത്തിലൂടെ..
BIG SALUTE ARUN BRO ??????????

Exit mobile version