മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് 10 ശതമാനം മാത്രം നല്‍കിയാല്‍ മതിയെന്ന് ഷാഫി പറമ്പില്‍; നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് മാറ്റം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

Youth Congress | Bignewslive

തിരുവനന്തപുരം; തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ ഉണ്ടായ പൊട്ടിത്തെറിയും രോഷവും യൂത്ത് കോണ്‍ഗ്രസിലും. ഒരു മണിക്കൂറില്‍ പല നിലപാടുകളുമായി നേതാക്കള്‍ രംഗത്ത് വന്നതാണ് വലിയ തിരിച്ചടിക്ക് കാരണമായത.് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കണമെങ്കില്‍ പുതുമുഖങ്ങള്‍ക്കും യുവത്വത്തിനും കൂടുതല്‍ പ്രധാന്യം നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. കോണ്‍ഗ്രസില്‍ തലമുറമാറ്റം അനിവാര്യമാണ്.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സ്വന്തമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്നും മലമ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാംപില്‍ ഷാഫി പറമ്പില്‍ പ്രഖ്യാപിച്ചു. സ്ഥിരമായി മത്സരിക്കുന്നവരെ മാറ്റി നിര്‍ത്തണം. നാല് തവണയിലധികമായി മത്സരിച്ചവര്‍ക്ക് പകരമായി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കഴിഞ്ഞ തവണകളില്‍ നഷ്ടപ്പെട്ടതും മൂന്നാം സ്ഥാനത്ത് എത്തിയതുമായ സീറ്റുകളില്‍ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ശക്തമായ മത്സരം നടത്തണം. നേമം മണ്ഡലം പിടിച്ചെടുക്കണം. ജനറല്‍ സീറ്റില്‍ സ്ത്രീകള്‍ക്കും എസ്സി, എസ്റ്റി സ്ഥാനാര്‍ത്തികള്‍ക്ക് നല്‍കുന്നതും പരിഗണിക്കണം. തുടങ്ങിയ ഇരുപതോളം നിര്‍ദ്ദേശങ്ങളാണ് ക്യാംപില്‍ നിന്നുയര്‍ന്നത്.

വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ ഗ്രൂപ്പ് ഒരു തടസമായി വരരുത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുമുഖ സ്ഥാനാര്‍ത്തിയെ നിര്‍ത്തിയ സ്ഥലങ്ങളിലേയും, മറ്റിടങ്ങളിലേയും വോട്ടുകള്‍ തമ്മില്‍ താരതമ്യം പഠനം നടത്തി കണക്ക് എഐസിസിക്ക് അയക്കുമെന്നും തീരുമാനമായി. കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ-സംസ്ഥാന പ്രതിനിധികളുടെ യോഗം ജനുവരി 11ന് തിരുവനന്തപുരത്ത് ചേരും.

Exit mobile version