നീല പൊന്‍മാനായിരുന്നു ദീപ! വെള്ള കീറുമ്പോള്‍ മഞ്ഞ ലൈറ്റിട്ട് അവളോടി എത്തും; പതിറ്റാണ്ടുകളായുള്ള സര്‍വീസ് നിലച്ചുപോയ പ്രൈവറ്റ് ബസിനെ ഓര്‍ത്ത് ഉള്ളുവിങ്ങി നാട്

കൊച്ചി: ‘നീലകുയില്‍ അല്ലായിരുന്നു ദീപ, നീല പൊന്‍മാന്‍ എന്നു പറഞ്ഞാലും തെറ്റില്ല..! ആകാശ നീല പൂശി ഓരോ യാത്രക്കാരന്റെയും കാത്തിരിപ്പില്‍ തീര്‍ച്ച ആയും വെളിച്ചം തൂകി വരും.! യാത്രക്കാരുടെയും നാട്ടുകാരുടെയും മനം കവര്‍ന്നൊരു ബസ്സിനെ കുറിച്ചുള്ള കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഒരു നാടിന്റെ തന്നെ സ്വത്തായി മാറിയ ദീപ എന്ന ബസിനെ കുറിച്ചാണ് ഈ കുറിപ്പ്. 36 വര്‍ഷത്തെ സേവനത്തിന് ശേഷം ജനകീയ സര്‍വീസ് ആയ ദീപ സര്‍വീസ് അവസാനിപ്പിച്ചിട്ട് ഒരു വര്‍ഷം അടുക്കാറാവുന്നു. ഓരോ കോന്നികാരന്റെയും അടൂരുകാരന്റെയും കരുനാഗപള്ളികാരന്റെയും ഏക ചോദ്യം ദീപ മടങ്ങി വരുമോ ഇന്ന് കേരളവും ചോദിക്കുന്നു ദീപയെ ഇവര്‍ക്ക് മടക്കിക്കൊടുത്തൂടേ എന്ന്.

ബസ് ഉടമയുടെ മരണത്തോടെയാണ് ദീപ അനാഥമായത്. ഇന്ന് വെയിലും മഴയുമേറ്റ് കേസില്‍ കിടക്കുന്ന ആ ബസ് കാണുമ്പോള്‍ നല്ല ഓര്‍മകള്‍ ഒരുപാട് യാത്രചെയ്തവരുടെ മനസില്‍ തേങ്ങലാണെന്ന് കുറിപ്പില്‍ നിന്നും വ്യക്തം. വി ജോമോന്‍ എന്ന വ്യക്തി എഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്. ഒട്ടേറെ പേരാണ് ബസിനെ കുറിച്ചും ജീവനക്കാരുമായുള്ള ആത്മബന്ധവും കമന്റ് ബോക്‌സില്‍ നിറയുകയാണ്.

”36 വര്‍ഷത്തെ സേവനത്തിന് ശേഷം ദീപ സര്‍വീസ് അവസാനിപ്പിച്ചിട്ട് ഒരു വര്‍ഷംഅടുക്കാറാ ു. ഓരോ കോന്നികാരന്റെയും അടൂര്‍കാരന്റെയും കരുനാഗപള്ളികാരന്റെയും ഏക ചോദ്യം ദീപ മടങ്ങി വരുമോ?

” നില്ല് നില്ല് നില്ലെന്റെ നീല കുയിലെ …’ ഇതാണല്ലോ ഇപ്പോള്‍ ട്രെന്‍ഡ്. എന്നാല്‍ വെറും നീലകുയില്‍ അല്ലായിരുന്നു ദീപ, നീല പൊന്‍മാന്‍ എന്നു പറഞ്ഞാലും തെറ്റില്ല..!ആകാശ നീല പൂശി ഓരോ യാത്രക്കാരന്റെയും കാത്തിരിപ്പില്‍ തീര്‍ച്ച ആയും വെളിച്ചം തൂകി വരും.!

കുഞ്ഞു വെളുപ്പാംകാലത്ത് നീലാകാശം വെള്ള കീറുമ്പോള്‍ മഞ്ഞ ലൈറ്റിട്ട് അവളോടി എത്തും. അങ്ങ് കോന്നി തൊട്ട് കരുനാഗപ്പള്ളി വരെ സ്ഥിര യാത്രക്കാര്‍ അതില്‍ ഉണ്ടാവും. 06:15 ന് കോന്നിയില്‍ നിന്നും യാത്ര പറപ്പെടുന്ന ബസില്‍ ചന്ദനപള്ളി എസ്റ്റേറ്റില്‍ ടാപ്പിങ്ങിന് പോകണ്ട തൊഴിലാളികളും പറക്കോട് ചന്തയില്‍ പോകണ്ട കച്ചവടക്കാരും ഉണ്ടാവും. കോട്ടയത്തും വള്ളികോട് തീപെട്ടി ഫാക്ടറിയില്‍ പണിക്ക് പോകുന്ന തൊഴിലാളികളും ചന്ദനപള്ളിയില്‍ ഇറങ്ങി മറ്റു ബസില്‍ പോകേണ്ടിവരും.

ഓര്‍മ്മ ശരി ആണെങ്കില്‍ ഗഞഝ 907 ആയിരുന്നു ദീപയുടെ ആദ്യ രെജിസ്‌ട്രേഷന്‍ നമ്പര്‍. അന്നത്തെ ബസ് ഇന്നത്തെ പോലെയല്ല. പഴയ ടാറ്റാ തന്നെ ലുക്കും ഷട്ടറില്ലാതെ പടുതയുള്ളതും ആയിരുന്നു. ദീപയുടെ ഓണര്‍ പത്മാസനനന്‍ എന്ന ബസ് മുതലാളി വിവാഹിതനല്ലായിരുന്നു. ആയതിനാല്‍ അദ്ദേഹത്തിന് തലമുറയും ഇല്ലായിരുന്നു. അതിനാല്‍ തന്റെ സഹോദരന്റെ മകളുടെ പേരാണ് ബസിനിട്ടത് ‘ദീപ’.

ബസിന്റെ ഫുള്‍ മേല്‍നോട്ടവും നടത്തിപ്പും ക്രൂവിന് വിട്ട് നല്‍കിയിരുന്ന ആ നല്ല ബസ് മുതലാളി ജീവനക്കാരെ തൊഴിലാളികളായല്ല സുഹൃത്തുക്കളായിട്ടായിരുന്നു കണ്ടിരുന്നത്. ജീവനക്കാര്‍ തിലകന്‍ ചേട്ടന്‍ എന്ന് വിളിക്കുന്ന രാജന്‍ നൂറനാട് (അദ്ദേഹത്തെ കണ്ടാല്‍ അനശ്വര നടന്‍ തിലകനെ പോലെയായിരുന്നു. ഏകദേശം ശബ്ദവും). ജീവനക്കാരില്‍ സീനിയറായ അദ്ദേഹം 36 വര്‍ഷവും ഈ ബസ്സില്‍ത്തന്നെ സേവനം അര്‍പ്പിച്ചു. അതുപോലെ സാരഥി ആയിരുന്ന പ്രസാദ് വകയാര്‍ 25 വര്‍ഷത്തിലേറെയും. ഒപ്പം ഡ്രൈവറായി രമേശ് അടൂരും, പിന്നെ ദീപയുടെ വളയം നേര്‍വഴിക്ക് തെളിച്ച ഡ്രൈവര്‍മാര്‍ ഒരുപാട് വേറേയും ഉണ്ട്.

ഒരു വലിയ ജനവികാരവും അതിലേറെ ജനകീയ സര്‍വീസും ആയിരുന്നു ദീപ എന്ന ബസ് കമ്പനി. ഒരു ദിവസം പോലും അനാവശ്യ മുടക്കമില്ലാതെ സര്‍വീസ് നടത്തുമായിരുന്ന ഈ ബസ് നോക്കി യാത്രക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ കാത്ത് നില്‍ക്കാം. എല്ലാം സ്ഥിരയാത്രക്കാര്‍. അഥവാ സര്‍വീസ് എങ്ങാനും മുടങ്ങുന്നുണ്ടേല്‍ തലേ ദിവസം ബസിലുള്ള യാത്രക്കാരോട് പറയും. നാളെ ഉണ്ടാവില്ല എന്നത്.

എങ്ങാനും മടക്കവഴിയില്‍ ബ്രേക്ക്ഡൗണ്‍ ആയാലും വണ്ടി ശരിയാക്കി രാത്രി തന്നെ ഓടി കോന്നിയില്‍ എത്തും. അതിരാവിലെ ഉള്ള സര്‍വീസ് മുടങ്ങാതിരിക്കാന്‍.
ഈ ബസിന് മറ്റു പ്രൈവറ്റ് ബസുകളോടായാലും ഗടഞഠഇ യോടായാലും മത്സരം ഇല്ല എന്നതാണ് വളരെ ശ്രദ്ധേയം. അതൊട്ടു മുതലാളിക്കിഷ്ടവും അല്ല. മറ്റു വണ്ടികള്‍ മുന്‍പെ വന്ന് പോയാലും യാത്രക്കാര്‍ ദീപയെ നോക്കി നിന്ന് കയറും. രാത്രി മടക്കവഴിയില്‍ വീടിന് മുന്നില്‍ യാത്രക്കാര്‍ക്ക് നിര്‍ത്തി കൊടുക്കുന്ന ജീവനക്കാര്‍ എല്ലാവരുടെയും സുഹൃത്തുക്കളുമായിരുന്നു.

യാത്രക്കാരോടുള്ള മാനസിക അടുപ്പവും ജീവനക്കാരുടെ നല്ല പെരുമാറ്റവും ആയീരിക്കാം ദീപയെ ഇങ്ങനെ ഒരു ജനകീയ സര്‍വീസ് ആക്കി മാറ്റിയത്. സര്‍വീസ് നിര്‍ത്തുന്നതിന് അടുത്ത കാലത്തുള്ള ആവറേജ് കളക്ഷന്‍ 9000 12000 ആയിരുന്നത് ഒരു ചെറീയ റൂട്ടിലെ പ്രൈവറ്റ് ബസിനെ സംമ്പന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. ബസിന്റെ ഡീസല്‍, മറ്റു ചിലവ് അറ്റകുറ്റപണികള്‍ എല്ലാം തീര്‍ത്ത ശേഷം വാരാന്ത്യം മുതലാളിയെ കളക്ഷന്‍ ഏല്‍പ്പിച്ചാല്‍ മതി. അത്രയ്ക്ക് വിശ്വാസമായിരുന്നു അദ്ദേഹത്തിന് തന്റെ പ്രിയ ജീവനക്കാരെ, അല്ല സുഹൃത്തുക്കളെ എന്നു തന്നെ വേണം പറയാന്‍.

ഇത്രയും വലിയ ജനകീയ സര്‍വീസിന് ബഹുഃ ങഘഅ ശ്രീ അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ വി. കോട്ടയം നിവാസികളും ഗ്രന്ഥശാലയും ചേര്‍ന്ന് ഒരു സര്‍പ്രൈസ് ജനകീയ സ്വീകരണവും നോട്ടുമാലയും ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. പക്ഷെ 2017 ഫെബ്രുവരി 8 ന് ആ നടുക്കുന്ന വാര്‍ത്ത എത്തി. ദീപ ബസ് മുതലാളി പദ്മാസനന്‍ ഈ ലോകത്തു നിന്നും വിട പറഞ്ഞു മറ്റൊരു ലോകത്തേക്ക് യാത്ര ആയി. അതോടെ KL-2-R4500 ദീപയ്ക്ക് സിങ്കിള്‍ ബെല്‍ വീണു. വിവാഹിതനല്ലാത്തതിനാലും അദ്ദേഹത്തിന് അനന്തരാവകാശികള്‍ ഇല്ലാത്തതിനാലും അവകാശ തര്‍ക്കവും ആയി ഇപ്പോഴും കോടതിയില്‍ കേസ് നടക്കുന്നു.

ഇതിനിടയില്‍ ബസിലെ ജീവനക്കാര്‍ സര്‍വീസ് മുടങ്ങാതിരിക്കാന്‍ മുരഹര, അടൂരുള്ള മറ്റൊരു ബസ് കമ്പനി തുടങ്ങിയവയുമായി ചേര്‍ന്ന് താല്‍ക്കാലിക പെര്‍മിറ്റില്‍ യാത്ര നടത്തിയിരുന്നു. ആ കാലാവധി തീര്‍ന്ന ശേഷം വീണ്ടും സര്‍വീസ് നിര്‍ത്തി വച്ചിരിക്കയാണ്. ഇപ്പോള്‍ അറിയാന്‍ കഴിയുന്നത് ശരിക്കും ‘ദീപ’ എന്ന വ്യക്തി (മുതലാളിയുടെ സഹോദരന്റെ മകള്‍) പുതിയ ഒരു അശോക് ലെയ്‌ലാന്റ് ബസ് വാങ്ങിയിട്ടുണ്ട്. എന്നാല്‍ ആരുടെ പേരിലും അവകാശം അദ്ദേഹം എഴുതി വയ്ക്കാത്തതിനാല്‍ കോടതിയില്‍ കേസ് നടക്കുന്നതിനാലും ആ ബസിനും ഈ പെര്‍മിറ്റില്‍ ഓടാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇനിയും ദീപ തിരികെ വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കോന്നി മുതല്‍ കരുനാഗപ്പള്ളി വരെയുള്ള ഒരു ജനത..”
എഴുത്ത് കടപ്പാട് : ജോമോന്‍.വി

Exit mobile version