തെരഞ്ഞെടുപ്പിലെ തോല്‍വി; പന്തളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കുടുംബവും ബിജെപിയില്‍ ചേര്‍ന്നു

പന്തളം : തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നിരവധി നേതാക്കന്മാരാണ് പാര്‍ട്ടിവിട്ടത്. തെക്കേക്കര പറന്തല്‍ പതിനാലാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ലൈജു പി. ജോര്‍ജും കുടുംബവും ബിജെ.പിയില്‍ ചേര്‍ന്നു.

തെക്കേക്കര പഞ്ചായത്തിലെ പല വാര്‍ഡുകളിലും തെരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടുണ്ടായതായി ആരോപിച്ചാണ് ലൈജു പാര്‍ട്ടി വിട്ടത് .3 വാര്‍ഡുകളുള്ള നഗരസഭയില്‍ 18 വാര്‍ഡുകളിലും വ്യക്തമായ ഭൂരിപക്ഷം നേടി ബിജെപി നഗരസഭയുടെ ഭരണം പിടിച്ചെടുത്തിരുന്നു .

ഇതിന്റെ ആഘോഷവും പന്തളം ക്ഷേത്രത്തില്‍ നിന്നായിരുന്നു ബിജെപി ആരംഭിച്ചത് . 2015ലെ തെരഞ്ഞെടുപ്പില്‍ ഏഴിടത്ത് മാത്രമായിരുന്നു എന്‍ഡിഎ വിജയിച്ചത്. 2015ല്‍ 14 സീറ്റുകള്‍ നേടി ഭരണം പിടിച്ച എല്‍ഡിഎഫ് ഇത്തവണ നേടിയത് ഒന്‍പത് സീറ്റുകളാണ്.

യുഡിഎഫ് അഞ്ച് സീറ്റുകളില്‍ വിജയിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കാണ് വിജയം. കോണ്‍ഗ്രസ് നേതാവിന്റെയും കുടുംബത്തിന്റെയും ഉള്‍പ്പെടെയുള്ള പാര്‍ട്ടി മാറ്റം കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്

Exit mobile version