നാളെ ബിജെപി ഹര്‍ത്താല്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ഇന്നലെ ബിജെപി – ഡിവെഎഫ്‌ഐ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് പഞ്ചായത്തില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയതത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ടു ആറ് വരെയാണ് ഹര്‍ത്താല്‍.

ബിജെപി പ്രവര്‍ത്തകരെയും ഓഫീസുകളെയും സിപിഐഎം ആക്രമിച്ചെന്ന് ആരോപിച്ചാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. മേഖലയില്‍ ഇന്നലെ രാത്രി ബിജെപി- സിപിഐഎം സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു.

കൊടി നശിപ്പിതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം യോഗത്തിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഓട്ടോറിക്ഷ ഓടിച്ചു കയറ്റി പ്രകോപനം സൃഷ്ടിച്ചുവെന്നാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്.

പിന്നാലെ രാത്രി പത്ത് മണിയോടെ കൊട്ടിയൂര്‍ ടൗണിലുള്ള ബിജെപി ഓഫീസും അടിച്ചു തകര്‍ക്കപ്പെട്ടു. ഇത് സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിക്കുന്നു. എന്നാല്‍ തെളിവുകളൊന്നുമില്ല. പരിക്കേറ്റ പ്രവര്‍ത്തരെ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version