തിരുവനന്തപുരം കോർപ്പറേഷൻ മേയറായി 21കാരി ആര്യ രാജേന്ദ്രൻ; ഇതു മാതൃക; എൽഡിഎഫിന് അഭിനന്ദന പ്രവാഹം

arya | Kerala News

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഇനി 21കാരി വിദ്യാർത്ഥിനി നയിക്കും. എസ്എഫ്‌ഐയിൽ നിന്നും ഭരണപഥത്തിലേക്ക് നടന്നുകയറിയിരിക്കുകയാണ് ആര്യ രാജേന്ദ്രൻ. ഇന്നു ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം തിരുവനന്തപുരം കോർപറേഷൻ മേയറായി ആര്യ രാജേന്ദ്രനെ നിർദേശിച്ചെന്നാണ് റിപ്പോർട്ട്. മുടവൻമുഗൾ വാർഡിൽ നിന്നുമാണ് ഇരുപത്തിയൊന്നുകാരി ആര്യ വിജയിച്ചത്. നിലവിൽ ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ.

രാജ്യത്ത് തന്നെ മേയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ആര്യ. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ ആര്യ വിജയിച്ചുകയറിയതോടെ ചരിത്രം തിരുത്തി കുറിക്കുകയായിരുന്നു. ഓൾ സെയിന്റ്‌സ് കോളേജിലെ ബിഎസ്‌സി മാത്തമാറ്റിക്‌സ് വിദ്യാർത്ഥിനിയാണ്.

ആര്യയ്ക്ക് പുറമെ പേരൂർക്കടയിൽനിന്നു ജയിച്ച ജമീല ശ്രീധരൻ, വഞ്ചിയൂരിൽനിന്നു ജയിച്ച ഗായത്രി ബാബു എന്നിവരെയും മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. അതേസമയം, കേരള രാഷ്ട്രീയ രംഗത്തിന് തന്നെ മാതൃകയായ അപൂർവ തീരുമാനത്തിലൂടെ ഇടതുപക്ഷം വീണ്ടും കൈയ്യടി നേടുകയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാണിക്കാനുള്ള മറ്റൊരു നേട്ടം കൂടി സിപിഎമ്മിന് സ്വന്തമായി.

ഇടതുപക്ഷത്തിന്റെ ഈ മാതൃകയ്ക്ക് സോഷ്യൽമീഡിയയിലും അഭിനന്ദനം ഉയരുകയാണ്. രാഷ്ട്രീയഭേദമന്യേ കൈയ്യടിക്കുകയാണ് ഈ തീരുമാനത്തിന്. ഇതാണ് യഥാർഥ നവോത്ഥാനം എന്നാണ് ഫേസ്ബുക്കിൽ ഉയരുന്ന അഭിപ്രായം.

ആര്യ രാജേന്ദ്രൻ 21 വയസ്സിൽ മേയർ ആകുമ്പോൾ.

21 വയസ്സുള്ള ആര്യ തിരുവനന്തപുരത്തിന്റെ മേയറായി വരുന്നു എന്ന വാർത്ത കേട്ടപ്പോൾ…

Posted by Harish Vasudevan Sreedevi on Friday, 25 December 2020

Exit mobile version