വിധി കേട്ടപ്പോള്‍ ആദ്യം ക്ഷീണിച്ചു, പിന്നീട് നോണ്‍വെജ് കറികള്‍ കൂട്ടി വയറുനിറയെ ഊണ് കഴിച്ച് തോമസ് കോട്ടൂര്‍, ശേഷം ജയിലിലേക്ക്

കോട്ടയം: വര്‍ഷങ്ങളോളം നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ സിസ്റ്റര്‍ അഭയക്കേസില്‍ കഴിഞ്ഞദിവസം വിധി വന്നിരിക്കുകയാണ്. കേസിലെ വിധി കേട്ടപ്പോല്‍ സിസ്റ്റര്‍ സെഫി പൊട്ടിക്കരഞ്ഞു. എന്നാല്‍, ഫാദര്‍ നിര്‍വികാരനായി നിലയുറപ്പിക്കുകയായിരുന്നു.

വിധി കേള്‍ക്കാനായി രാവിലെ 10 മണിയോടെ സിസ്റ്റര്‍ സെഫിയേയും ഫാദര്‍ കോട്ടൂരിനേയും ഉദ്യോഗസ്ഥര്‍ കോടതിയിലെത്തിച്ചു. 11 മണിക്ക് തുടങ്ങിയ വാദം കൃത്യം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവസാനിച്ചു. 12.05 ന് ശിക്ഷാവിധി പ്രഖ്യാപിച്ചു.

ഇതിനിടയില്‍ തളര്‍ന്നുപോയ കോട്ടൂരിന് വെള്ളം നല്‍കാന്‍ ബന്ധു തയ്യാറായെങ്കിലും ഫാദര്‍ അത് നിരസിച്ചു. എന്നാല്‍, ഉച്ചഭക്ഷണത്തിന് സമയമായപ്പോള്‍ ഇരുവര്‍ക്കും ഭക്ഷണം നല്‍കി. നോണ്‍വെജ് കറികള്‍ കൂട്ടി ഫാദര്‍ തോമസ് കോട്ടൂര്‍ വയറുനിറയെ ഊണ് കഴിച്ചു.

തുടര്‍ന്ന് മൂന്ന് മണിയോടെ ഇരുവരേയും ജയിലിലേക്ക് കൊണ്ടുപോയി. തോമസ് കോട്ടൂര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 4334- ആം നമ്പര്‍ തടവുകാരനാണ്. അട്ടക്കുളങ്ങര വനിതാ ജയിലിലെ 15-ാം നമ്പര്‍ തടവുകാരിയാണു സിസ്റ്റര്‍ സെഫി. ഫാ. കോട്ടൂര്‍ ക്വാറന്റീന്‍ ബ്ലോക്കില്‍ ഒറ്റയ്ക്കാണ്.

സിസ്റ്റര്‍ സെഫിക്കൊപ്പം 5 പ്രതികളുണ്ട്. ക്വാറന്റീന്‍ കാലയളവ് അവസാനിച്ചാല്‍ ഫാ. കോട്ടൂരിനെ സെല്‍ ബ്ലോക്കിലേക്കു മാറ്റും. ഫാ. കോട്ടൂര്‍ ദൈനം ദിന മരുന്നുകള്‍ കഴിച്ച ശേഷം അവിടെ ഉണ്ടായിരുന്ന പായയില്‍ കിടന്നു രാത്രി മുഴുവന്‍ നന്നായി ഉറങ്ങി.

Exit mobile version