കായിക താരം അഞ്ജു ബോബി ജോര്‍ജ് ബിജെപിയിലേക്ക്?; കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്കടുപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ബിജെപി

ന്യൂഡല്‍ഹി: പ്രശസ്ത കായിക താരം അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേരുമെന്ന് സൂചന. കസ്റ്റംസില്‍ നിന്ന് അഞ്ജു സ്വയം വിരമിക്കല്‍ തേടിയത് ഇതിനു മുന്നോടിയാണെന്നാണ് വിലയിരുത്തല്‍. അഞ്ജുവിനെ കൂടെക്കൂട്ടുന്നതോടെ കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്കടുപ്പിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

നേരത്തെ കര്‍ണാടകയില്‍ നടന്ന ബിജെപിയുടെ പരിപാടിയില്‍ അഞ്ജു പങ്കെടുത്തത് ചര്‍ച്ചകള്‍ സജീവമാക്കിയെങ്കിലും രാഷ്ട്രീയ പ്രവേശനം അഞ്ജു നിഷേധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ എക്കാലത്തെയും അഭിമാന താരങ്ങളിലൊരാളായ അഞ്ജുവിനെ കൂടെക്കൂട്ടുന്നതോടെ കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്കടുപ്പിക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ ഏകതാരമാണ് അഞ്ജു ബോബി ജോര്‍ജ്. അടുത്തിടെ അഞ്ജു നടത്തിയ ഒരു വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിച്ചിരുന്നു. ഒറ്റ വൃക്കയുമായാണ് താന്‍ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയെന്നത് എന്നതായിരുന്നു അത്.

ഇതിഹാസ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ സഹോദരന്‍ റോബര്‍ട്ട് ബോബി ജോര്‍ജാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. അഞ്ജുവിന്റെ പരിശീലകനും ഭര്‍ത്താവ് തന്നെയായിരുന്നു. മലബാറില്‍ ഏറെ സ്വാധീനമുള്ള ക്രൈസ്തവ കുടുംബത്തിലെ അംഗമായ അഞ്ജുവിനെപ്പോലെയൊരു കായിക താരം ക്യാമ്പിലെത്തുന്നത് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

നോമിനേറ്റഡ് രീതിയില്‍ ആയിരിക്കും അഞ്ജുവിനെ രാജ്യസഭയില്‍ എത്തിക്കുക അല്ലെങ്കില്‍ കര്‍ണാടകയില്‍ ഒഴിവു വരുന്ന രാജ്യസഭ സീറ്റില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കാനാണ് തീരുമാനം.

Exit mobile version