വീണ്ടും കേരളത്തെ തേടിയെത്തി അഭിമാന പുരസ്‌കാരം; മന്ത്രി കെകെ ശൈലജയ്ക്ക് മദർ തെരേസ പുരസ്‌കാരം

KK Shailaja | Kerala News

മുംബൈ: കോവിഡ് പ്രതിരോധത്തിൽ മികച്ച മാതൃകകൾ തീർത്ത സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർക്ക് വീണ്ടും അഭിനന്ദനമായി പുരസ്‌കാരം. മുംബൈ ആസ്ഥാനമായ ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്‌കാരം ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് സമ്മാനിക്കും.

കോവിഡ് പ്രതിരോധത്തിന് സംസ്ഥാനത്തെ സജ്ജമാക്കിയ ഭരണമികവിനാണ് പുരസ്‌കാരം. മുമ്പ് ഹാർമണി പുരസ്‌കാരം നേടിയ പ്രമുഖർ ദലൈ ലാമ, മലാല യൂസഫ്‌സായി, കൈലാഷ് സത്യാർഥി തുടങ്ങിയ സാമൂഹ്യപരിഷ്‌കർത്താക്കളും സംഘടനാ-സാമൂഹിക പ്രവർത്തകർക്കുമാണ്.

കോവിഡ് പ്രതിരോധത്തിലെ മികവ് പരിഗണിച്ച് നിരവധി പുരസ്‌കാരങ്ങളും അഭിനന്ദനങ്ങളും ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് ലഭിക്കുന്നുണ്ട്. കൂടാതെ ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയർ സീരീസിലും ശൈലജ ടീച്ചർ ഇടം നേടിയിരുന്നു. കെകെ ശൈലജ ടീച്ചറിനെ ‘റോക്സ്റ്റാർ’ എന്നാണ് പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ‘ദി ഗാർഡിയൻ’ വിശേഷിപ്പിച്ചത്.

Exit mobile version