തെരഞ്ഞെടുപ്പില്‍ വിജയിച്ചത് സ്ത്രീകള്‍, കൊടികള്‍ വീശിയും , അട്ടഹസിച്ചും ആഘോഷം പൊടിപൊടിക്കുന്നതാകട്ടെ പുരുഷന്മാരും; അധ്യാപികയുടെ കുറിപ്പ് വൈറല്‍

തിരുവനന്തപുരം: അങ്ങനെ കേരളം കാത്തിരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത എന്തെന്നാല്‍ നിരവധി സ്ത്രീകള്‍ ഇത്തവണ രാഷ്ട്രീയ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിന്നു എന്നത് തന്നെയാണ്.

ഇവരില്‍ പലരും വിജയിക്കുകയും ചെയ്തു. എന്നാല്‍ വിജയിച്ച സ്ത്രീകള്‍ ആഘോഷങ്ങള്‍ക്കുപോലും പുറത്തിറങ്ങിയില്ലെന്ന് പറയുകയാണ് അധ്യാപിക കൂടിയായ റസീന റാസ്. ,കൊടികള്‍ വീശിയും , അട്ടഹസിച്ചും, തോളില്‍ കേറിയും ആഘോഷം പൊടിപൊടിക്കുന്ന പുരുഷന്മാര്‍ ഒരേ രാഷ്ട്രീയ മുന്നണിയില്‍ ജയിച്ച മൂന്ന് പേരില്‍ ആണിനെ മാത്രം പുരുഷാരം ഏറ്റടുത്തു തോളിലേറ്റുമ്പോള്‍ കാഴ്ചക്കാരികള്‍ മാത്രമാവുന്ന വനിതാ മെമ്പര്‍മാരെന്ന് കുറിപ്പില്‍ പറയുന്നു


കുറിപ്പിന്റെ പൂര്‍ണരൂപം

പകുതി സ്ഥാനാര്‍ഥികള്‍ സ്ത്രീകളായിരുന്നു.സ്ത്രീകള്‍ മുമ്പത്തെകാളുമൊക്കെ കൂടുതല്‍ രാഷ്ട്രീയ പ്രബുദ്ധരാവുന്നു എന്ന് ഫേസ്ബുക് വാട്‌സാപ്പ് സ്റ്റാറ്റസ്‌കള്‍ തന്നെ തെളിയിക്കും.എന്നിട്ടും, നിരത്തില്‍ ഇറങ്ങി വിജയം ആഘോഷിക്കുന്നവരില്‍ എത്ര സ്ത്രീകളെ കാണാനാവുന്നുണ്ട്?

കൊടികള്‍ വീശിയും , അട്ടഹസിച്ചും, തോളില്‍ കേറിയും ആഘോഷം പൊടിപൊടിക്കുന്ന പുരുഷന്മാരെ കാണാന്‍ വഴിയോരത്തു കാത്തു നില്‍ക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി അനുഭാവികള്‍ ആയ സ്ത്രീകള്‍!ഒരേ രാഷ്ട്രീയ മുന്നണിയില്‍ ജയിച്ച മൂന്ന് പേരില്‍ ആണിനെ മാത്രം പുരുഷാരം ഏറ്റടുത്തു തോളിലേറ്റുമ്പോള്‍ കാഴ്ചകാരികള്‍ മാത്രമാവുന്ന വനിതാ മെമ്പര്‍മാര്‍!

ഒറ്റ ദിവസം കൊണ്ട് കേരളമ്പാടുമുള്ള സ്ത്രീകള്‍ നബിദിന റാലി നോക്കി നിക്കുന്ന മദ്രസ കുട്ടികള്‍ ആവുന്ന ദിവസം!
സ്ത്രീകള്‍ക്ക് തന്നിഷ്ട്ടത്തിന് എന്തിനു വേണ്ടിയും നിരത്തിലേക്ക് ഇറങ്ങാനാവുന്ന കാലം വരാന്‍ ആണുങ്ങള്‍ക്ക് സ്വന്തം ഉള്ളിലെ കോട്ടകള്‍ എന്ന് തകര്‍ക്കാന്‍ ആവും? എഴുതിയത് തെറ്റിയതല്ല,ശരാശരി കുടുംബത്തിലെ സ്ത്രീകള്‍ക്ക് രാഷ്ട്രീയ വിജയമൊക്കെ ആഘോഷിക്കാന്‍ പുറത്തിറങ്ങണമെങ്കില്‍ ആണുങ്ങള്‍കുള്ളിലെ കോട്ട തന്നെയാണ് തകരേണ്ടത്.

അങ്ങനെ കേരളം കാത്തിരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത എന്തെന്നാല്‍ നിരവധി സ്ത്രീകള്‍ ഇത്തവണ രാഷ്ട്രീയ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിന്നു എന്നത് തന്നെയാണ്.

Exit mobile version