ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സഹോദരന്‍ ഉള്ള്യേരിയില്‍ തോറ്റു

K Surendran | Bignewslive

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സഹോദരന്‍ കെ ഭാസ്‌കരന്‍ തോറ്റു. ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നിന്നാണ് സുരേന്ദ്രന്റെ ഭാസ്‌കരന്‍ തോല്‍വി ഏറ്റുവാങ്ങിയത്. അതേസമയം, വാര്‍ഡില്‍ വിജയകൊടി നാട്ടിയതാകട്ടെ എല്‍ഡിഎഫും. 89 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ അസ്സയിനാര്‍ വിജയം ഉറപ്പിച്ചത്.

അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷെമീര്‍ നളന്ദയ്ക്ക് ലഭിച്ചതാകട്ടെ, 289 വോട്ടാണാണ്. 441 വോട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയത്. നേരത്തെ തൃശ്ശൂരില്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

Exit mobile version