വോട്ടെണ്ണി തുടങ്ങി; ആദ്യഫല സൂചനകളില്‍ മുനിസിപ്പാലിറ്റികള്‍ യുഡിഎഫിനൊപ്പം, കോര്‍പറേഷനുകളില്‍ ലീഡ് എല്‍ഡിഎഫിന്

election result | big news live

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഫല സൂചനകളില്‍ കേരളത്തിലെ 86 മുനിസിപ്പാലിറ്റികളില്‍ 19 മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് മുന്നേറുന്നു.

അതേസമയം പ്രാഥമിക ഫലസൂചനകളില്‍ പാലാ, വര്‍ക്കല മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിന്റെ ഭാഗമായതിന് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഇത്.

പത്ത് മുനിസിപ്പാലിറ്റികളിലും എല്‍ഡി എഫ് ലീഡ് ചെയ്യുന്നുണ്ട്. രണ്ടിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്. മുനിസിപ്പാലിറ്റികള്‍ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് നേടിയത്. പൊതുവെ മുനിസിപ്പാലിറ്റികള്‍ യുഡിഎഫിന് മുന്‍ഗണന ലഭിക്കാറുണ്ട്.

അതേസമയം കൊല്ലം, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. കണ്ണൂരില്‍ യുഡിഎഫിനാണ് ലീഡ്. തിരുവനന്തപുരത്ത് 15 ഡിവിഷനുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. മൂന്ന് ഡിവിഷനുകളില്‍ വീതം യുഡിഎഫും എന്‍ഡിഎയും ലീഡ് ചെയ്യുന്നു.

Exit mobile version