സ്റ്റൈല്‍ മന്നന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി; ചിഹ്നം ഓട്ടോറിക്ഷ

RAJANI KANTH, PARTY, SYMBOL | BIGNEWSLIVE

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്ന പേര് മാറ്റിയാണ് മക്കള്‍ സേവൈ കക്ഷി ആക്കിയത്. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു.

നേരത്തെ മക്കള്‍ ശക്തി കഴകം എന്ന പേരും ബാബ മുദ്ര ചിഹ്നവുമായാണ് പരിഗണിച്ചിരുന്നത്. ഇതിലാണ് മാറ്റം വരുത്തിയത്. അതേസമയം പാര്‍ട്ടിയുടെ പേരോ ചിഹ്നമോ സംബന്ധിച്ച് രജനീകാന്തോ, പാര്‍ട്ടി ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രജനിയുടെ പേരില്‍ മറ്റാരോ കമ്മീഷനില്‍ അപേക്ഷ നല്‍കിയതാണെന്ന പ്രചാരണവുമുണ്ട്.

രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് ആ മാസം ആദ്യം രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 31 ന് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജനുവരിയില്‍ പുതിയ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നുമാണ് സൂപ്പര്‍ സ്റ്റാര്‍ അറിയിച്ചിരുന്നത്.

അതേ സമയം കമല്‍ഹാസനു കഴിഞ്ഞ തവണത്തെ ചിഹ്നമായ ടോര്‍ച്ചു നഷ്ടമായി. പുതുച്ചേരിയില്‍ മാത്രമാണു ടോര്‍ച്ചു മക്കള്‍ നീതി മയ്യത്തിന അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ എം.ജി.ആര്‍ മക്കള്‍ കക്ഷിയെന്ന സജീവമല്ലാത്ത പാര്‍ട്ടിക്കാണു ഇത്തവണ ടോര്‍ച്ച് അനുവദിച്ചിരിക്കുന്നത്.

Exit mobile version