‘വില കുറച്ച് വിറ്റോളൂ, പക്ഷേ..’ കൊവിഡ് മാനദണ്ഡങ്ങള്‍ രണ്ടാംവട്ടവും അവഗണിച്ച പോത്തീസിനെതിരെ മന്ത്രി കെകെ ശൈലജ

Pothys | Bignewslive

കണ്ണൂര്‍: കൊവിഡ് ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം അടപ്പിച്ച പോത്തീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പോത്തീസില്‍ നടന്നതെന്ന് മന്ത്രി പ്രതികരിക്കുന്നു. രണ്ടാംവട്ടവും കൊവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോത്തീസ് കഴിഞ്ഞ ദിവസം പൂട്ടിച്ചത്.

വില കുറച്ച് വിറ്റോളൂ, പക്ഷെ കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൊവിഡ് എണ്ണം കൂടാന്‍ ഇടയുണ്ട്. കൊവിഡ് കേസുകള്‍ നല്ലവണ്ണം ഉയരുമോ എന്ന ആശങ്കയുണ്ട്. കൊവിഡ് വല്ലാതെ വ്യാപിച്ചാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കേണ്ടിവരുമെന്നും മന്ത്രി പ്രതികരിക്കുന്നു.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തെ തുടര്‍ന്ന് ഇന്നലെയാണ് തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനമായ പോത്തീസ് ജില്ലാ ഭരണകൂടം ഇടപെട്ട് പൂട്ടിച്ചത്. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും കുറഞ്ഞ വില പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ തന്നെ അനിയന്ത്രിതമായ തിരക്കാണ് പോത്തീസില്‍ ഉണ്ടായത്.

ഒരുവിധത്തിലുള്ള സാമൂഹിക അകലവും ഇവിടെയുണ്ടായിരുന്നില്ല. സന്ദര്‍ശക രജിസ്റ്ററും കൃത്യമായി സൂക്ഷിച്ചിരുന്നില്ല. പൊലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും ഇത് പാലിക്കാത്തിനെ തുടര്‍ന്നാണ് പോത്തീസിനെതിരെ നടപടി കൈകൊണ്ടത്.

Exit mobile version