പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലൈഫ് മിഷന്‍ ചെലവഴിച്ചത് റെക്കോര്‍ഡ് തുക; വസ്തുതകള്‍ നിരത്തി മറുപടി, നടക്കുന്നത് പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമം!

AK Balan | Bignewslove

തിരുവനന്തപുരം: പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് ലൈഫ് മിഷന്‍ പദ്ധതി ഇതുവരെ ചെലവഴിച്ചത് റെക്കോര്‍ഡ് തുക. ‘പട്ടിക വിഭാഗങ്ങള്‍ക്ക് വകയിരുത്തിയത് 502 കോടി :ഒന്നും ചിലവഴിച്ചില്ലെന്ന പ്രചരണം കൊഴുക്കുന്ന വേളയിലാണ് ലൈഫ് മിഷന്‍ പദ്ധതി ചെലവഴിച്ചത് റെക്കോര്‍ഡ് തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ലൈഫ് മിഷനില്‍ 2019-20 സാമ്പത്തിക വര്‍ഷം വകയിരുത്തിയത് 502 കോടി. ഇതില്‍ പട്ടികജാതിക്കായി ലൈഫ് മിഷനില്‍ വകയിരുത്തിയ തുകയില്‍ നൂറ് കോടി രൂപയ്ക്കു ആ വര്‍ഷം തന്നെ ഭരണാനുമതി ലഭിച്ചു. പട്ടിക വര്‍ഗ്ഗത്തില്‍ 64.6 കോടി രൂപ ആ വര്‍ഷം തന്നെ ചെലവഴിച്ചു കഴിഞ്ഞു. ഇതിനു പുറമെ പട്ടികജാതി വിഭാഗങ്ങളുടെ വീട് പുനരുദ്ധാരണത്തിനായി വകയിരുത്തിയ 200 കോടിയില്‍ 135 കോടി രൂപ ആ വര്‍ഷം തന്നെ ചെലവഴിച്ചു.

പട്ടിക വര്‍ഗ വിഭാഗത്തിന്റെ വീട് പുനരുദ്ധാരണത്തിനായി മാറ്റിവെച്ചത് 57.2 കോടി രൂപയാണ്. അതേസമയം, ചെലവഴിച്ചതാകട്ടെ 76.4 കോടി രൂപയും. ആകെ മൊത്തത്തില്‍ നൂറു ശതമാനത്തിന് മേലെയാണ് തുക ചെലവാക്കിയിരിക്കുന്നത്. ഈ വര്‍ഷം പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്കായി ലൈഫ് മിഷനില്‍ വകയിരുത്തിയത് 440 കോടി രൂപയാണ്. ഇന്ന് വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ അതില്‍ 100 കോടി ചെലവഴിച്ചു കഴിഞ്ഞു.

ഇതിനെല്ലാം പുറമെ പട്ടികജാതി വിഭാഗങ്ങളുടെ വീട് പുനരുദ്ധാരണത്തിനായി വകയിരുത്തിയ 200 കോടിയില്‍ 112 കോടി രൂപ ഇതിനകം തന്നെ ചെലവഴിച്ചു കഴിഞ്ഞു .പട്ടിക വര്‍ഗ വിഭാഗത്തിന്റെ വീട് പുനരുദ്ധാരണത്തിനായി മാറ്റിവെച്ചത് 57.2 കോടി രൂപയാണ്. എന്നാല്‍ ഇതുവരെ ചെലവഴിച്ചതാകട്ടെ, 40.8 കോടി രൂപയും. കണക്കുകള്‍ കൃത്യമായി പുറത്ത് വന്നതോടെ ലൈഫ് മിഷന്‍ പദ്ധതി ചെലവഴിച്ചത് റെക്കോര്‍ഡ് തുകയാണ് വെളിപ്പെടുന്നുണ്ട്.

Exit mobile version