പൊതു പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകളില്‍ സര്‍ക്കാര്‍ അനുമതി; നിയമ ഭേദഗതിക്കെതിരെ വിഎസ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പൊതു പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന അഴിമതി കേസ്സുകള്‍ അന്വേഷിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന ഭേദഗതിക്കെതിരെ വിഎസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയെ സമീപിച്ചു.

അഴിമതി നിരോധന നിയമത്തിലെ ഭേദഗതി ചെയ്ത 17 A വകുപ്പ് പ്രകാരം പൊതു പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന അഴിമതി കേസ്സുകള്‍ അന്വേഷിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. ഈ ഭേദഗതിക്കെതിരെ പ്രശാന്ത് ഭൂഷണ്‍ന്റെ സന്നദ്ധ സംഘടന ആയ CPIL നല്‍കിയ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനാണ് വിഎസ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തുന്നിന്, സര്‍ക്കാരില്‍നിന്ന് മുന്‍കൂര്‍ അനുമതി തേടണമെന്ന, വിജിലന്‍സ് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് വിഎസ്സിന്റെ നീക്കം എന്നാണ് സൂചന.

Exit mobile version