വയനാട്ടില്‍ തേനീച്ചയുടെ കൂത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ്; രണ്ടുദിവസമായിട്ടും പോസ്റ്റുമോര്‍ട്ടം നടത്തിയില്ല, പ്രതിഷേധവുമായി ബന്ധുക്കള്‍

gopalan | big news live

കോഴിക്കോട്: തേനീച്ചയുടെ കൂത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ്. രണ്ടുദിവസമായിട്ടും പോസ്റ്റുമോര്‍ട്ടം നടത്തിയില്ല എന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിട്ടും സര്‍ജനില്ലെന്ന മറുപടിയാണ് ഇവരോട് അധികൃതര്‍ പറഞ്ഞത്.

ഞായറാഴ്ച രാവിലെയാണ് വയനാട്ടിലെ കോണിച്ചിറ പാല്‍നട കോളനിയിലെ ഗോപാലന്‍ തേനീച്ചയുടെ കുത്തേറ്റ് മരിക്കുന്നത്. ഇയാളെ ആദ്യം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് കൊണ്ടുപോയത്.

എന്നാല്‍ അവിടെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സര്‍ജനില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോലേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇതുവരെയും പോസ്റ്റ്മോര്‍ട്ടം നടന്നിട്ടില്ല. അതേസമയം മൃതദേഹം അഴുകിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

Exit mobile version