സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

HOTSPOT, KERALA,COVID | bignewslive

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു.കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 16), ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ (9 (സബ് വാര്‍ഡ്), 10), ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (2), പത്തനംതിട്ട ജില്ലയിലെ കടപ്ര (സബ് വാര്‍ഡ് 15), പാലക്കാട് ജില്ലയിലെ വാണിയംകുളം സ്വദേശി (3, 12), കാഞ്ഞിരപ്പുഴ (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 530 ഹോട്ട് സ്പോട്ടുകളാണുള്ളത്.

അതേസമയം ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 2196 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,834 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,26,797 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,12,251 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Exit mobile version