റംസാന്‍ കിറ്റ് വിതരണം; കെടി ജലീല്‍ സ്വജനപക്ഷപാതം നടത്തി എന്ന് ആരോപിച്ച് ബിജെപി നല്‍കിയ പരാതി ലോകായുക്ത തള്ളി, വസ്തുതകള്‍ ഇല്ലാതെ ഇത്തരം പരാതികള്‍ നല്‍കരുതെന്നും ശാസന

an radhakrishnan | bignewslive

തിരുവനന്തപുരം: റംസാന്‍ കിറ്റ് വിതരണത്തില്‍ സ്വജനപക്ഷപാതം നടത്തി എന്ന് ആരോപിച്ച് മന്ത്രി കെടി ജലീലിന് എതിരെ ബിജെപി സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ ലോകായുക്ത മുന്‍പാകെ സമര്‍പ്പിച്ച പരാതി ലോകായുക്ത തള്ളി. യാതൊരു തെളിവുമില്ലാതെ പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കടലാസില്‍ എഴുതി കൊണ്ട് വന്ന പരാതി മാത്രമാണിതെന്നും പരാതി തള്ളിക്കൊണ്ട് ലോകായുക്ത പറഞ്ഞു.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉപലോകായുക്ത ജസ്റ്റിസ് എകെ അബ്ദുള്‍ ബഷീറുമാണ് വിധി പറഞ്ഞത്. വസ്തുതകള്‍ ഇല്ലാതെ ഇത്തരം പരാതികള്‍ നല്‍കരുതെന്നും ലോകായുക്ത നിരീക്ഷിച്ചു.റംസാന്‍ കിറ്റും ഖുറാനും യുഎഇ കോണ്‍സുലേറ്ററില്‍ നിന്നും വാങ്ങി വിതരണം ചെയ്തതില്‍ അപാകതയുണ്ടെന്നും സ്വന്തം മണ്ഡലത്തിലെ ഇഷ്ടക്കാര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തത് സ്വജനപക്ഷപാദമാണെന്നും ആയിരുന്നു എഎന്‍ രാധാകൃഷ്ണന്റെ പരാതിയില്‍ ആരോപിച്ചിരുന്നത്.

യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ച ഖുറാനും റംസാന്‍ കിറ്റും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സമ്മാനമോ പൈസയോ വാങ്ങിയിട്ടില്ലെന്ന് മന്ത്രി കെടി ജലീല്‍ നേരത്തെ പറഞ്ഞിരുന്നു. റംസാന്‍ കിറ്റ് വിതരണത്തില്‍ ഒരു പണമിടപാടും ഇല്ലായിരുന്നു. എന്റെ കൈകള്‍ ശുദ്ധമാണെന്നും മന്ത്രി കെടി ജലീല്‍ പറഞ്ഞിരുന്നു.

Exit mobile version