കള്ളനോട്ട് കേസ്; തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാവ് കര്‍ണാടക പോലീസിന്റെ പിടിയില്‍

congress leader arrested

തൃശൂര്‍: കള്ളനോട്ട് കേസില്‍ തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാവ് കര്‍ണാടക പോലീസിന്റെ പിടിയില്‍. കോണ്‍ഗ്രസ് നേതാവും തൃശൂര്‍ കൈപ്പറമ്പ് സ്വദേശിയുമായ അഭിലാഷാണ് കര്‍ണാടക പോലീസിന്റെ വലയില്‍ വീണത്.

മംഗൂളുരൂവില്‍ വച്ച് പിടികൂടിയ കള്ളനോട്ട് കേസിലാണ് നേതാവിനെതിരെ നടപടിയെടുത്തത്. പ്രതിയെ മംഗൂളുരുവിലേയ്ക്ക് കൊണ്ടു പോയി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അഭിലാഷിനെ തൃശൂര്‍ പേരാമംഗലം പോലീസിന്റെ സഹായത്തോടെ വീട്ടിലെത്തിയാണ് കര്‍ണാടക പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

Exit mobile version