നടന്‍ തിലകന്റെ മകന്‍ ഷിബു തിലകന്‍ ബിജെപി സ്ഥാനാര്‍ത്ഥി; ജനവിധി തേടുന്നത് തൃപ്പൂണിത്തുറ നഗരസഭയില്‍

Thilakan son bjp candidate

കൊച്ചി: നടന്‍ തിലകന്റെ മകന്‍ ഷിബു തിലകന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. തൃപ്പൂണ്ണിത്തുറ നഗരസഭയില്‍ നിന്നാണ് ഷിബു ജനവിധി തേടുന്നത്. നഗരസഭയിലെ 25-ാം വാര്‍ഡില്‍ നിന്നാണ് ഷിബു മത്സരിക്കുന്നത്.

എല്‍ഡിഎഫ് സ്വതന്ത്രനായ ബെന്നിയും യുഡിഎഫ് കൗണ്‍സിലറായിരുന്ന സുകുമാരനുമാണ് ഷിബുവിന്റെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍. തിലകന്റെ നാടകട്രൂപ്പില്‍ സജീവമായിരുന്ന ഷിബു, യക്ഷിയും ഞാനും, ഇവിടം സ്വര്‍ഗമാണ്, ഗുണ്ട, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങി ചില ചിത്രങ്ങളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ഷിബു അഭിനയിച്ചിട്ടുണ്ട്.

1996 മുതല്‍ ബിജെപിയില്‍ സജീവ പ്രവര്‍ത്തകനാണ് ഷിബു. നിലവില്‍ 11 സീറ്റുകളാണ് തൃപ്പുണ്ണിത്തുറ നഗരസഭയില്‍ ബിജെപിക്കുള്ളത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റിലേയ്ക്കാണ് ഷിബു തിലകന്റെ പോരാട്ടം.

Exit mobile version