നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവെച്ചു

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവെച്ചു. രാജിക്കത്ത് നല്‍കിയ കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയും ചെയ്തു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സുരേശ്വന്റെ രാജി.

ഇന്ന് കേസിന്റെ വിചാരണ പുനരാരംഭിക്കുന്നതിന് വേണ്ടി കോടതി കേസ് പരിഗണിച്ച വേളയിലാണ് രാജി. സുരേശനെ കസില്‍ സഹായിക്കുന്ന ജോസഫ് മണവാളനാണ് തീരുമാനം കോടതിയെ അറിയിച്ചത്. സുരേശന്റെ രാജി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്ന കാര്യവും കോടതിയെ അറിയിച്ചു.

Exit mobile version