’41 ദിവത്തെ കഠിന വ്രതമെടുത്ത് മാതാപിതാക്കള്‍ക്കൊപ്പം മലചവിട്ടാന്‍ ഇറങ്ങി ‘ഭയാശങ്കകളോടെ’! ആ സംശങ്ങള്‍ അസ്ഥാനത്ത് ആക്കുന്നതായിരുന്നു അവിടുത്തെ കാഴ്ചകള്‍’ ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂര്‍

പ്രളയത്തില്‍ തകര്‍ന്ന പമ്പ ഏറെ വേദന ഉണ്ടാക്കിയെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് തീര്‍ത്ഥാടനത്തിന് മികച്ച സൗകര്യം തന്നെ ഒരുക്കാന്‍ സാധിച്ചുവെന്ന് കീഴാറ്റൂര്‍ വ്യക്തമാക്കി.

കൊച്ചി: ശബരിമല മണ്ഡലകാലം അടുത്തതോടെ പുണ്യനാളുകള്‍ക്ക് മാത്രമല്ല വിവാദങ്ങള്‍ക്കും വഴിവെച്ച നാളുകളായിരുന്നു. എല്ലാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടും ഒന്നും ചെയ്തില്ല സൗകര്യങ്ങള്‍ ഇല്ല എന്ന വിമര്‍ശനങ്ങള്‍ മാത്രമാണ് ബാക്കിയാകുന്നത്. എന്നാല്‍ ആ വിമര്‍ശനങ്ങള്‍ പൊള്ളയാണെന്ന് തെളിയുകയാണ് ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂരിന്റെ വാക്കുകളിലൂടെ.

41 ദിവസം കഠിന വ്രതമെടുത്ത് മാതാപിതാക്കള്‍ക്കൊപ്പം ശബരിമല ദര്‍ശനത്തിന് ഇറങ്ങിയ തങ്ങളില്‍ ഒരുപാട് ഭയാശങ്കകള്‍ ഉണ്ടായിരുന്നുവെന്നും ആ ആശങ്കകള്‍ ഒഴിഞ്ഞത് അവിടെ എത്തിയതിന് ശേഷമാണെന്ന് സന്തോഷ് കീഴാറ്റൂര്‍ കുറിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ശബരിമലയില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായത്. വിശാലമായ പാര്‍ക്കിംഗ്, വൃത്തിയുള്ള ശൗചാലയങ്ങള്‍, ഭക്തരെ മുഴുവന്‍ സഹായിക്കുന്ന പോലീസ് സേന, ട്രാന്‍സ്‌പോര്‍ട്ട് ബസ് സേവനം, തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് അദ്ദേഹം കുറിച്ചു.

പ്രളയത്തില്‍ തകര്‍ന്ന പമ്പ ഏറെ വേദന ഉണ്ടാക്കിയെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് തീര്‍ത്ഥാടനത്തിന് മികച്ച സൗകര്യം തന്നെ ഒരുക്കാന്‍ സാധിച്ചുവെന്ന് കീഴാറ്റൂര്‍ വ്യക്തമാക്കി. സന്നിധാനത്ത് ഭക്തര്‍ക്ക് പൂര്‍ണ്ണ തൃപ്തി തരുന്ന ഒരുക്കങ്ങള്‍, സുഖമായി തൊഴാം, വിരിവെക്കാം, അഭിഷേകം നടത്താം എല്ലാ സംവിധാനങ്ങളും മെച്ചം. എല്ലാം സന്തോഷ് കീഴാറ്റൂര്‍ എടുത്ത് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ശബരിമല ദർശനത്തിന് അച്ഛന്റെയും, അമ്മയുടെയും, മാമന്റെയും 41 ദിവസത്തെ കഠിനവ്രതം..
ഇക്കുറി ഭയാശങ്കകളോടെയാണ് മല ചവിട്ടാൻ ഇറങ്ങിയത്…. സംശയങ്ങൾ ആകെ അസ്ഥാനത്താകുന്ന കാഴ്ചകൾ #നിലയ്ക്കലിൽ വിശാലമായ പാർക്കിംഗ്.. നല്ല വൃത്തിയുള്ള ശൗചാലയങ്ങൾ, ഭക്തരെ മുഴുവൻ സമയവും സഹായിക്കുന്ന #പോലീസ് സേന, പമ്പയിലേക്ക് ട്രാൻസ്പോർട്ട് ബസ് സേവനം, ഇലക്ട്രിക്കൽ AC ബസ് ഏറെ കൗതുകവും, പ്രൊഫഷണലിസവും….
… പ്രളയത്തിൽ തകർന്ന #പമ്പ ഏറെ വേദന ഉണ്ടാക്കി, എങ്കിലും സർക്കാർ ഉണർന്ന് പ്രവർത്തിച്ച് തീർത്ഥാടനത്തിന് സൗകര്യം ഒരുക്കി….
| #സന്നിധാനത്ത് ഭക്തർക്ക് പൂർണ്ണ തൃപ്തി തരുന്ന ഒരുക്കങ്ങൾ…. സുഖമായി തൊഴാം, വിരിവെക്കാം, അഭിഷേകം നടത്താം എല്ലാ സംവിധാനങ്ങളും മെച്ചം….
….. സോഷ്യൽ മീഡിയ പടച്ചു വിടുന്ന കള്ള വാർത്തകളിൽ വിശ്വസിച്ച് ഇത്തവണ ആരും തീർത്ഥാടനം മുടക്കണ്ട….
#അയ്യപ്പനെ കാണാൻ ധൈര്യപൂർവ്വം പോയ്ക്കോളൂ
ഇത്തവണയാണ് പോകേണ്ടത്
പ്രളയത്തിൽ തകർന്ന നാടിനെ കൈപിടിച്ച് ഉയർത്താൻ അയ്യപ്പൻ സഹായിക്കട്ടെ…..
… വർഷത്തിൽ അമ്മയും, അച്ഛനും എന്നോട് ഒരു കാര്യം മാത്രമേ ആവശ്യപ്പെടാറുള്ളു, ഒരുമിച്ചുള്ള ശബരിമല തീർത്ഥാടനം.. ഇത്തവണയും മുൻ വർഷത്തേക്കാൾ കൂടുതൽ ഭംഗിയായി സാധിച്ചു കൊടുക്കാൻ ഈ മകന് സാധിച്ചു……..

#മാതാപിതാഗുരുദൈവം…..

Exit mobile version