അവര്‍ക്ക് വേണ്ടത് വീടാണ്, ജീവിതം മുഴുവന്‍ പട്ടിയെ പോലെ പണി എടുത്താലും സാധിക്കില്ലെന്ന് തോന്നിക്കാണും; സജ്‌ന ഷാജിയെ പിന്തുണച്ച് സന്തോഷ് കീഴാറ്റൂര്‍

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ സജന ഷാജിയെ പിന്തുണച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ പ്രതികരണം. സ്വസ്ഥമായും സമാധാനമായും കിടന്നുറങ്ങാന്‍ അവര്‍ക് വേണ്ടത് വീടാണ് തന്റെ ജീവിതം മുഴുവന്‍ പട്ടിയെ പോലെ പണി എടുത്താലും അതിനെ കൊണ്ട് സാധിക്കില്ല അതുകൊണ്ട് തന്നെ ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം എന്ന് ഒരുനിമിഷത്തെ ചിന്ത അതാകാം അവരെ കൊണ്ട് അത് ചെയ്യിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു.

ഇന്ന് പുലര്‍ച്ചെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സജന ഷാജി ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചത്. ബിരിയാണി കച്ചവടവും പുറത്തുവന്ന ഓഡിയും ക്ലിപ്പ് ഉള്‍പ്പെടെ വിവാദങ്ങളില്‍ വരിഞ്ഞു മുറുകിയതില്‍ മനം നൊന്തായിരുന്നു ജീവിതത്തില്‍ നിന്നും ഒളിച്ചോടാനുള്ള സജനയുടെ ശ്രമം.

അമിതമായി ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്ന് സജ്‌ന ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വഴിയരികില്‍ ബിരിയാണിക്കച്ചവടം നടത്തിവന്നിരുന്ന സജ്‌ന സമൂഹമാധ്യമങ്ങളിലടക്കം ആക്രമണം നേരിട്ടിരുന്നു. വിവാദങ്ങള്‍ സജ്‌നയെ തളര്‍ത്തിയിരുന്നതായി പോലീസ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ചിലപ്പോള്‍ ഇങ്ങനെ ആയികൂടെ സംഭവിച്ചിട്ടുണ്ടാകുക…………. സ്വസ്ഥമായും സമാധാനമായും കിടന്നുറങ്ങാന്‍ അവര്‍ക് വേണ്ടത് വീടാണ് തന്റെ ജീവിതം മുഴുവന്‍ പട്ടിയെ പോലെ പണി എടുത്താലും അതിനെ കൊണ്ട് സാധിക്കില്ല അതുകൊണ്ട് തന്നെ ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം എന്ന് ഒരുനിമിഷത്തെ ചിന്ത അതാകാം അവരെ കൊണ്ട് അത് ചെയ്യിപ്പിച്ചത്…. അതുകൊണ്ട് തന്നെ അത് അവര്‍ക്ക് ഒരു തെറ്റായി തോന്നിക്കാണില്ല… അവരുടെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോള്‍ ഒരു പക്ഷെ നമുക്ക് പൊറുക്കാവുന്ന തെറ്റ്…..

Exit mobile version