കൊല്ലത്ത് വന്‍ ലഹരിമരുന്ന് വേട്ട; എക്‌സൈസ് സംഘം പിടികൂടിയത് രണ്ട് കോടിയോളം വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും, രണ്ട് പേര്‍ പിടിയില്‍

കൊല്ലം: കൊല്ലത്ത് വന്‍ ലഹരിമരുന്ന് വേട്ട. എക്‌സൈസ് സംഘം പിടികൂടിയത് രണ്ട് കോടിയോളം വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും. അഞ്ച് കിലോ കഞ്ചാവുമാണ് പിടികൂടിയത്.

സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. തൃശ്ശൂര്‍ സ്വദേശി സിറാജ്, ചവറ സ്വദേശി അഖില്‍ രാജ് എന്നിവരാണ് പിടിയിലായത്. തൃശ്ശൂര്‍ സ്വദേശി ഹാഷിഷ് ഓയില്‍ ചവറയില്‍ എത്തിക്കുകയും അവിടെ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്തിരുന്നതായും എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

Exit mobile version