ജയിക്കും, ഭരിക്കും; തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കും, അഖിലേന്ത്യാ തലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങിയെന്ന് കൃഷ്ണകുമാര്‍

തിരുവനന്തപുരം: വരുന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കുമെന്ന് നടന്‍ കൃഷ്ണകുമാര്‍. തിരുവനന്തപുരം വട്ടിയൂര്‍കാവ് വാര്‍ഡ് ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണകുമാര്‍.

വേദികളിലെ ജനങ്ങളുടെ സഹകരണത്തില്‍ നിന്നും അഭൂത പൂര്‍വമായ പ്രതികരണങ്ങളില്‍ നിന്നും ഒന്നുറപ്പായി അഖിലേന്ത്യാ തലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങി. എന്‍ഡിഎ മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കും. നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും എന്ന് കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും ????
ഇന്ന് തിരുവനന്തപുരം വട്ടിയൂര്‍കാവ് വാര്‍ഡ് ഓഫീസ് ഉത്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസ്ഥാന ട്രെഷറര്‍ ശ്രി J R പദ്മകുമാര്‍ കൗണ്‍സിലര്‍മാരായ ഹരിശങ്കര്‍, ഗിരികുമാര്‍, സ്ഥാനാര്‍ഥി ശ്രീമതി അഖില അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. വേദികളിലെ ജനങ്ങളുടെ സഹകരണത്തില്‍ നിന്നും അഭൂത പൂര്‍വമായ പ്രതികരണങ്ങളില്‍ നിന്നും ഒന്നുറപ്പായി അഖിലേന്ത്യാ തലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങി. NDA മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കും. നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും..ജയ് ഹിന്ദ്

Exit mobile version