വനിതാ മതില്‍ പണിയാന്‍ ഏത് പണമാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്? ചോദ്യവുമായി കെ മുരളീധരന്‍

മതില്‍ പണിയാന്‍ വിളിച്ച യോഗത്തില്‍ ഒരു നേതാവ് പറഞ്ഞത് ഇതില്‍ പങ്കു ചേരാത്തവര്‍ വിഡ്ഢികളാണെന്നാണ്.

കോഴിക്കോട്: വനിതാ മതില്‍ പണിയാന്‍ സര്‍ക്കാര്‍ ഏത് പണമാണ് ഉപയോഗിക്കുന്നതെന്ന ചോദ്യവുമായി കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ മുരളീധരന്‍. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനുള്ള പണമാണോ വനിതാ മതിലിന് ഉപയോഗിക്കുന്നതെന്ന് മുരളീധരന്‍ ചോദിച്ചു.

മതില്‍ പണിയാന്‍ വിളിച്ച യോഗത്തില്‍ ഒരു നേതാവ് പറഞ്ഞത് ഇതില്‍ പങ്കു ചേരാത്തവര്‍ വിഡ്ഢികളാണെന്നാണ്. അദ്ദേഹം വീട്ടില്‍ പോയി സ്വന്തം മകനോടാണ് ഇത് പറയേണ്ടതെന്ന് വെള്ളാപ്പള്ളി നടേശനെ ലക്ഷ്യമിട്ട് മുരളീധരന്‍ പറഞ്ഞു.

കേന്ദ്രത്തിലും സംസ്ഥാനത്തും കേസുള്ളതിനാല്‍ മകന്‍ കേന്ദ്രത്തിനൊപ്പവും അച്ഛന്‍ സംസഥാനത്തിനൊപ്പവുമാണ് നില്‍ക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.

Exit mobile version