സംസ്ഥാന സർക്കാർ പദ്ധതിയിലൂടെ എസ്എസ്എൽസി കഴിഞ്ഞവർക്കും പ്രൊഫഷണൽ ഡിപ്ലോമയ്ക്ക് കോളേജിൽ പഠിക്കാൻ അവസരമൊരുങ്ങുന്നു

സംസ്ഥാന സർക്കാർ ഒരുക്കുന്ന തുടർവിദ്യാഭ്യാസ പദ്ധതിയിലൂടെ പ്രായഭേദമന്യെ കോളേജ് പഠനത്തിന് അവസരമൊരുങ്ങുന്നു. SSLC / +2 അടിസ്ഥാനയോഗ്യതയുള്ള ഏതൊരാൾക്കും പ്രായഭേദമന്യേ തൊട്ടടുത്ത പോളിടെക്‌നിക്ക് കോളേജിലോ, ആർട്‌സ് & സയൻസ് കോളേജിലോ ചേർന്ന് തൊഴിലധിഷ്ഠിത തുടർ വിദ്യാഭ്യാസ കോഴ്‌സുകൾ പഠിക്കുന്നതിനും, പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള അവസരമാണ് കേരള സർക്കാർ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ ഒരുക്കിയിട്ടുള്ളത്.

മറ്റ് കോഴ്‌സുകൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും, വിവിധ ജോലികളിൽ പ്രവേശിച്ചിട്ടുള്ളവർക്കും പ്രസ്തുത പദ്ധതിയിലൂടെ കോഴ്‌സുകൾ സാറ്റർഡെയ്/ സൺഡെയ്, മോണിംഗ്, ഈവനിംഗ്, പാർട്ട് ടൈം ബാച്ചുകളായി പഠിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

കോഴ്‌സിന്റെ പ്രത്യേകതകൾ

*ദേശീയ അംഗീകാരവും, ഓൺലൈൻ വെരിഫിക്കേഷനോടുകൂടിയ NSDC സർട്ടിഫിക്കേഷൻ.
*കേരള സർക്കാരിന്റെ അംഗീകാരമുള്ള തുടർ വിദ്യാഭ്യാസ പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കേഷൻ. ഇൻഡസ്ട്രിയൽ ഇന്റേൺഷിപ്പ് ട്രെയിനിംഗും, സർട്ടിഫിക്കേഷനും.

*CCEKയുടെ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ നിബന്ധനകൾക്ക് വിധേയമായി ഇലക്ട്രിക്കൽ വയർമാൻ ലൈസൻസ് നേടാവുന്നതാണ്.
*CCEKയുടെ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മെക്കാനിക്കൽ & ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സ്, മോട്ടോർ വാഹന വകുപ്പ് ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്റ്റർ ജോലിയിലേക്ക് തത്തുല്ല്യ യോഗ്യതയായി പരിഗണിച്ചിട്ടുള്ളതിനാൽ കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രസ്തുത മേഖലയിൽ വളരെയെളുപ്പം തൊഴിൽ നേടാൻ സാധിക്കുന്നതാണ്.
CCEKയുടെ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഇൻസ്ട്രമെന്റേഷൻ, ഫയർ & സേഫ്റ്റി കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ നിബന്ധനകൾക്ക് വിധേയമായി ഇൻഡസ്ട്രിയൽ ട്രെയിനിംഗും, സർട്ടിഫിക്കേഷനും നേടാൻ സാധിക്കുന്നതാണ്.

കോവിഡ് കാലഘട്ടത്തിൽ പോലും ലോകത്തെമ്പാടുമുള്ള വാണിജ്യ വ്യവസായ മേഖലകളിൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ലോജിസ്റ്റിക്‌സ്, ഇലക്ട്രിക്കൽ, ഫയർ & സേഫ്റ്റി, ഇൻസ്ട്രമെന്റേഷൻ, ഫൈബർ ഒപ്റ്റിക്‌സ് & CCTV, ഓട്ടോമൊബൈൽ എഞ്ചിനീറിംഗ് തുടങ്ങിയ മേഖലകളിലാണ് കേരള സർക്കാരിന്റെ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് പഠിക്കുവാനും, പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കേഷൻ നേടുവാനും സാധിക്കുക.

കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രായോഗിക പരിശീലനം നേടുന്നതിനായി അവർ പഠിച്ചിട്ടുള്ള മേഖലകളിൽ വിവിധ ഇൻഡസ്ട്രികളിൽ ഇന്റേൺഷിപ്പ് ട്രെയിനിംഗും, സർട്ടിഫിക്കേഷനും നേടുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

കേരള സർക്കാരിന്റെ CCEKNSDC സ്‌കിൽ ഡെവലപ്പ്‌മെന്റ് പദ്ധതി മുഖേന ഏറ്റവും ചുരുങ്ങിയ ചിലവിൽ NSQF കരിക്കുലത്തിൽ രൂപപ്പെടുത്തിയിട്ടുള്ള വിവിധ കോഴ്‌സുകളിൽ ട്രെയിനിംഗ് നേടാൻ സാധിക്കുന്നതിനാൽ കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കേരള സർക്കാർ അംഗീകാരമുള്ള പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കേഷൻ നേടാൻ സാധിക്കുന്നതിനോടൊപ്പം തന്നെ ദേശീയ തലത്തിൽ അംഗികാരമുള്ള NSDC സർട്ടിഫിക്കേഷനും നേടാൻ സാധിക്കുന്നു എന്നുള്ളതാണ് ഈ പദ്ദതിയുടെ ഏറ്റവും വലിയ പ്രത്യേകത.

ലോകത്താകമാനമുള്ള ഇൻഡസ്ട്രികളിലെ തൊഴിലവസരങ്ങളെക്കുറിച്ച് അറിയുന്നതിനും, അവ പ്രയോജനപ്പെടുത്തുന്നതിനുമായി വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് സെല്ലിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുന്നതിന് അർഹതയുണ്ടായിരിക്കുന്നതാണ്.

കൂടാതെ വിദ്യാർത്ഥികൾ പഠിക്കുന്ന കോഴ്‌സുകളുടെ സിലബസ് National Occupational Standards(NOS) മീറ്റ് ചെയ്തിട്ടുള്ളതിനാലും, കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റിലെ ഓതന്റിക്കേഷൻ കോഡ് ഉപയോഗിച്ച് ലോകത്തെവിടെയുമുള്ള കമ്പനികൾക്ക് സർട്ടിഫിക്കറ്റുകൾ ഓൺലൈനായി വെരിഫിക്കേഷൻ നടത്താൻ സാധിക്കുന്നു എന്നുള്ളതുകൊണ്ടും, വിദ്യാർത്ഥികൾക്ക് കോഴ്‌സ് പൂർത്തിയാക്കിയ ഉടൻ ലോകത്തെവിടെയുമുള്ള ഇൻഡസ്ട്രികളിൽ എളുപ്പം തൊഴിൽ നേടാൻ കഴിയുന്നു.

കോഴ്‌സിന് അഡ്മിഷൻ എടുക്കുവാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ എത്രയും പെട്ടെന്ന് www.ccekcampus.org എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂർണ്ണമായും പൂരിപ്പിച്ച് പഠിക്കുവാൻ ഉദ്ദേശിക്കുന്ന കോളേജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

കേരള സർക്കാരിന്റെ തുടർ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ചും, പഠിക്കുവാൻ സാധിക്കുന്ന കോളേജുകളെ ക്കുറിച്ചും, വിവിധ കോഴ്‌സുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക് 96 45 90 8004 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Exit mobile version