നെല്ലിക്ക പറിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണു മരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് പള്ളിക്കരയില്‍ നെല്ലിക്ക പറിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണു മരിച്ചു. കൂട്ടകനി സ്‌ക്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അരുണ്‍ ജിത്ത് ആണ് മരിച്ചത്.

പൂച്ചക്കാട് കിഴക്കേകരയിലെ വടക്കേകര ചന്ദ്രന്റെ മകനാണ് അരുണ്‍ ജിത്ത്. കൂട്ടുകാരോടൊപ്പം കിണറ്റിന്റെ ചുറ്റുമതിലില്‍ നിന്നു കൊണ്ട് നെല്ലിക്ക പറിക്കുന്നതിനിടയില്‍ കാല് വഴുതി കിണറ്റിയില്‍ വീഴുകയായിരുന്നു.

Exit mobile version