‘യാതൊരു ദയയും അര്‍ഹിക്കുന്നില്ല’ കൊവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നൗഫലിന്റെ ജാമ്യാപേക്ഷ തള്ളിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ നിരത്തിയ വാദങ്ങള്‍ മുഖവിലക്കെടുത്താണ് കോടതിയുടെ ഉത്തരവ്.

പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ല. പ്രതിയുടെ പ്രവര്‍ത്തി മൂലം പെണ്‍കുട്ടിക്ക് കടുത്ത മാനസികാഘാതം ഏറ്റു. വിവാഹിതനായ പ്രതി കരുതികൂട്ടിയാണഅ കൃത്യം നടത്തിയതെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. ഇതിനെ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

സെപ്റ്റംബര്‍ 5നു രാത്രിയാണ് ആറന്മുളയ്ക്ക് അടുത്ത് നാല്‍ക്കാലിക്കല്‍ പാലത്തിന് സമീപം കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചത്. വധ ശ്രമകേസില്‍ ഉള്‍പ്പെടെ പ്രതിയായ നൗഫലിനെ അന്നുരാത്രി തന്നെ പോലീസ് പിടികൂടുകയും 47-ാം ദിവസം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Exit mobile version