നിലമ്പൂരിലെ രഹ്നയും മൂന്ന് മക്കളുടെയും മരണം; അവര്‍ക്ക് പിന്നാലെ കുടുംബനാഥനും! വിനീഷ് തൂങ്ങി മരിച്ചു

മലപ്പുറം: നിലമ്പൂര്‍ ഞെട്ടിക്കുളത്ത് രഹനയും മൂന്നുമക്കളും മരിച്ചതിനു പിന്നാലെ കുടുംബനാഥനും ജീവനൊടുക്കി. രഹ്നയുടെ ഭര്‍ത്താവ് വിനീഷ് ആണ് തൂങ്ങി മരിച്ചത്. 36 വയസായിരുന്നു. മകളുടെയും പേരക്കുട്ടികളുടെയും മരണത്തില്‍, വിനീഷിനെതിരെ രഹ്നയുടെ അച്ഛന്‍ രാജന്‍കുട്ടി പരാതിയുമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബത്തിനുളളില്‍ പ്രശ്‌നങ്ങളുണ്ട്. വിനീഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധമാണ് കുടുംബപ്രശ്‌നങ്ങളുടെ കാരണമെന്നും രാജന്‍കുട്ടി ആരോപിച്ചിരുന്നു. ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷായിരുന്നു.

വിനീഷിന്റെ ഭാര്യ രഹ്ന (34), മക്കളായ ആദിത്യന്‍ (13), അര്‍ജുന്‍ (10), അനന്തു (7) എന്നിവരെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രഹ്നയെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

Exit mobile version