‘സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കരുത്’, മുഖ്യമന്ത്രിയുടെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ യാഥാര്‍ത്ഥ്യമായി, കോവിഡ് കാലത്ത് വീടുകളിലെത്തിയത് 2.85 കോടി ഭക്ഷ്യക്കിറ്റ്

തിരുവനന്തപുരം: കോവിഡ് കാലത്ത് റേഷന്‍കടവഴി വീടുകളിലെത്തിച്ചത് 2.85 കോടി ഭക്ഷ്യക്കിറ്റ്. ഡിസംബറില്‍ കൂടുതല്‍ ഇനങ്ങളോടെ ക്രിസ്മസ് കിറ്റ് നല്‍കും. ഡിസംബര്‍ മാസമാകുമ്പോഴേക്കും വിതരണം ചെയ്ത കിറ്റുകള്‍ ആറ് കോടിയാകും.

ഒക്ടോബറിലെ വിതരണം തുടരുന്നു. നവംബറിലെ വിതരണം ഉടന്‍ ആരംഭിക്കും. ഓക്ടോബര്‍ വരെ 3000 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. കോവിഡിന്റെ തുടക്കത്തില്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള ചരക്കുനീക്കം തടസ്സപ്പെട്ടിട്ടും സര്‍ക്കാര്‍ ഇടപെടലില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി.

പൊതുവിതരണ സംവിധാനംവഴി അരിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് അതിവേഗം റേഷന്‍ കാര്‍ഡ് വിതരണംചെയ്തു. കോവിഡ്കാലത്ത് ഒന്നര ലക്ഷത്തോളം റേഷന്‍ കാര്‍ഡ് വിതരണംചെയ്തു. കമ്യൂണിറ്റി കിച്ചന്‍ അഗതി മന്ദിരം, ആശ്രമം, കോണ്‍വെന്റ് എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് ഒരാള്‍ക്ക് അഞ്ച് കിലോ അരി വീതം വിതരണം ചെയ്തു.

അതിഥിത്തൊഴിലാളികളുടെ ക്യാമ്പുകളില്‍ അരിയും ആട്ടയും എത്തിച്ചു. സമൂഹ അടുക്കളയ്ക്ക് നല്‍കിയത് 130.42 ടണ്‍ അരി , ഏപ്രില്‍: മുന്‍ഗണന/മുന്‍ഗണനേതര കാര്‍ഡുകാര്‍ക്ക് സൗജന്യധാന്യം, മെയ്, ജൂണ്‍: മുന്‍ഗണനേതര കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍, അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് ഒരാള്‍ക്ക് അഞ്ച് കിലോ വീതം സൗജന്യ അരി എന്നിവയും വിതരണം ചെയ്തു.

സമൂഹ അടുക്കളയ്ക്ക് 130.42 ടണ്‍ അരി, അതിഥിത്തൊഴിലാളികള്‍ക്ക് 1166.52 ടണ്‍ അരി, 349994 കിലോ ആട്ടയും, റേഷന്‍ കാര്‍ഡില്ലാത്ത 36594 കുടുംബത്തിന് 460.52 ടണ്‍ അരി, കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് 1000 രൂപ വിലവരുന്ന പലവ്യഞ്ജനക്കിറ്റ് എന്നിവ നല്‍കി.

Exit mobile version