കോട്ടയം മോനിപ്പള്ളിയിൽ ടോറസ് ബൈക്കിലിടിച്ച് അപകടം; അച്ഛനും മകനും ദാരുണ മരണം

കോട്ടയം: ടോറസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകനും മരിച്ചു. കോട്ടയം മോനിപ്പള്ളിയിലാണ് വാഹനാപകടം ഉണ്ടായത്. ഇലഞ്ഞി സ്വദേശികളായ ബൈക്ക് യാത്രക്കാരാണ് മരിച്ചത്. ഇലഞ്ഞി സ്വദേശി സതീശ് മകൻ മിഥുൻ എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. മോനിപ്പള്ളി ജംഗ്ഷനിൽ വച്ച് ഇലഞ്ഞി റോഡിൽ നിന്ന് എംസി റോഡിലേക്ക് കയറിയ ബൈക്കിൽ എതിർദിശയിൽ വന്ന ടോറസ് ഇടിക്കുകയായിരുന്നു. ഏതാണ്ട് പത്ത് മീറ്ററോളം സതീഷിനെയും മകനെയും വലിച്ചുകൊണ്ട് ടോറസ് മുന്നോട്ട് പോയതിന് ശേഷമാണ് വാഹനം നിന്നത്.

സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചു. അപകടം നടന്ന ഉടൻ തന്നെ ഓടിയെത്തിയ നാട്ടുകാർ ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എംസി റോഡിലൂടെ നിയന്ത്രണം വിട്ടുവന്ന ലോറി എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Exit mobile version