തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്; അഞ്ച് ദിവസത്തിനിടെ കൂടിയത് ആയിരത്തിലേറെ രൂപ

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്. ഇന്ന് പവന് 320 രൂപയാണ് കൂടിയത്. ഇതോടെ പവന് 38720 ആയി ഉയര്‍ന്നു. ഗ്രാമിന് 4840 രൂപയാണ് വില.

കഴിഞ്ഞ ദിവസവും പവന് 320 രൂപകൂടി 38,400 രൂപയിലെത്തിയിരുന്നു. ഇതോടെ അഞ്ചുദിവസത്തിനിടെ ആയിരത്തിലേറെ രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഓഗസ്റ്റില്‍ പവന് 42,000 രൂപയിലെത്തിയതിനുശേഷം വിലയില്‍ കാര്യമായ ഇടിവുണ്ടായിരുന്നു.

ആഗോള വിപണിയിലെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണവില ഉയരുന്നത്. ആഗോള വിപണിയില്‍ ഔണ്‍സിന് 1951.45 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് വിപണിയില്‍ പ്രതിഫലിച്ചത്.

Exit mobile version