തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപക്ഷം ഒറ്റയ്ക്ക് മത്സരിക്കും; വിളിച്ചാലും യുഡിഎഫിലേയ്ക്ക് ഇല്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ

pc george | Bignewslive

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. വിളിച്ചാലും യുഡിഫിലേയ്ക്ക് ഇനിയില്ലെന്ന് എംഎല്‍എ പറയുന്നു. ഇനി അവര്‍ എന്നെ എടുക്കേണ്ടെന്നും പിസി ജോര്‍ജ് തുറന്നടിച്ചു.

പിസി ജോര്‍ജിന്റെ വാക്കുകള്‍;

‘ഞാന്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഇനി അവര്‍ ഞങ്ങളെ എടുക്കേണ്ട. അവരുമായി ഒരു ബന്ധവും ഇനിയുണ്ടാവില്ല. അല്ലെങ്കിലും ആറ് കഷണമായി നില്‍ക്കുന്നവര്‍ എവിടെ പോയി നില്‍ക്കാനാണ്. അവിടെ പോയാലും അവര്‍ കാലുവാരും. കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നാല്‍ ആരെങ്കിലും രക്ഷപ്പെടുമോ?’

വിഭാഗീയത കടുത്ത തോതിലുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ചെന്നിത്തല മുഖ്യമന്ത്രിയാകുന്നത് തടയാന്‍ തലപുകയ്ക്കുന്ന നേതാക്കന്‍മാരുള്ള പാര്‍ട്ടിയാണ്. തന്നെ എടുത്താലും കാലുവാരി തോല്‍പ്പിക്കുമെന്ന് അറിയാം. ഞാന്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കും. പൂഞ്ഞാറില്‍ മാത്രമായിരിക്കില്ല മിനിമം 60 സീറ്റുകളിലേക്ക് മത്സരിക്കാനുള്ള സാധ്യതയുണ്ട്.

Exit mobile version