ഇന്ത്യയിലെ ഒന്നാം നമ്പര്‍ സംസ്ഥാനമായി നിങ്ങള്‍ ഈ കേരളത്തെ മുന്നോട്ട് നയിക്കുന്നു, ഈ കേരള പിറവി ദിനത്തില്‍ നിങ്ങളുടെ മുഖമല്ലാതെ പിന്നെ ആരുടെ മുഖമാണ് ഞാനിന്ന് ഓര്‍ക്കേണ്ടത്; വൈറലായി ഹരീഷ് പേരടിയുടെ കുറിപ്പ്

കോഴിക്കോട്: ഇന്ത്യയിലെ ഒന്നാം നമ്പര്‍ സംസ്ഥാനമായി കേരളത്തെ മുന്നോട്ട് നയിക്കുമ്പോള്‍ ഈ കേരള പിറവി ദിനത്തിലും മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖമല്ലാതെ പിന്നെ ആരുടെ മുഖമാണ് ഞാനിന്ന് ഓര്‍ക്കേണ്ടതെന്ന് നടന്‍ ഹരീഷ് പേരടി.

നവംബര്‍ 1 കേരളപ്പിറവിയോടനുബന്ധിച്ച് ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കേരളമാകെ മുഖ്യമന്ത്രിയുടെ ഭരണനേട്ടങ്ങള്‍ക്ക് കണ്ട് സന്തോഷിക്കുകയാണെന്നും എല്ലാ കുത്തിതിരുപ്പുകള്‍ക്കും കാലം മറുപടി നല്‍കുമെന്ന് ഉറപ്പുണ്ടെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

സാഖാവെ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്…പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിനുശേഷം സ്വന്തം നാടായ പിണറായിലെ ജനങ്ങളെ കാണാന്‍ സഖാവ് എത്തിയ ദിവസം..അന്ന് ആ വേദിയില്‍ നാടകം കളിക്കാന്‍ വന്നതായിരുന്നു ഞാന്‍..സ്റ്റേജിന്റെ സൈഡില്‍ നിന്ന് ആവേശത്തോടെ ആ പ്രസംഗം കേട്ടത്…അന്നത്തെ അതെ ഊര്‍ജത്തോടെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സംസ്ഥാനമായി നിങ്ങളി കേരളത്തെ മുന്നോട്ട് നയിക്കുമ്പോള്‍ ഈ കേരള പിറവി ദിനത്തിലും നിങ്ങളുടെ മുഖമല്ലാതെ പിന്നെ ആരുടെ മുഖമാണ് ഞാനിന്ന് ഓര്‍ക്കേണ്ടത്…പിണറായിലെ പ്രസംഗം കേട്ട അന്നത്തെ എന്റെ അതെ ആവേശം കേരളമാകെ താങ്കളുടെ ഭരണനേട്ടങ്ങള്‍ക്കു മുന്നില്‍ ഒരു വിസ്മയമായി മാറുകയാണ്…എല്ലാ കുത്തിതിരുപ്പുകള്‍ക്കും കാലം മറുപടി നല്‍കുമെന്ന ഉറപ്പോടെ..ഞങ്ങള്‍ പാവപ്പെട്ട നാടകക്കാരുടെ സങ്കടങ്ങള്‍ക്കു കൂടി ഒരു പരിഹാരം കാണണെമെന്ന അഭ്യര്‍ത്ഥനയോടെ..കേരള പിറവി ആശംസകള്‍ …

Exit mobile version