ഒരിടത്തും തലകുനിക്കാത്ത സര്‍ക്കാര്‍, വീടില്ലാത്തവര്‍ക്ക് വീട് നല്‍കി, ആരും പട്ടിണിയായില്ല, പ്രതിസന്ധികളുടെ കാരണം പറഞ്ഞ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റാതിരുന്നിട്ടില്ല, ഇന്നു ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേരള രൂപീകരണത്തിന് ശേഷം ഇന്നു വരെ കണ്ട ഭരണകൂടങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഗവണ്‍മെന്റ്; കുറിപ്പ് വൈറല്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്നു ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേരള രൂപീകരണത്തിന് ശേഷം ഇന്നു വരെ കണ്ട ഭരണകൂടങ്ങളില്‍ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഗവണ്‍മെന്റ് ആണെന്ന് ലക്ഷ്മി രാജീവ്. ലക്ഷ്മി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരിക്കുകയാണ്.

”ഇന്നു ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെ ഇതിനു മുന്‍പുള്ള ഏതെങ്കിലുമൊരു സര്‍ക്കാറുമായി താരതമ്യം ചെയ്യാം എങ്കില്‍ അത് ആദ്യത്തെ ഇ എം എസ് മന്ത്രിസഭയോട് മാത്രമാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു പുതിയ ജനാധിപത്യ കാഴ്ചപ്പാട് വികസിപ്പിച്ചു കൊണ്ടുവരികയും പുതിയ ആശയങ്ങള്‍ ഉല്പാദിപ്പിക്കുകയും ചെയ്ത ഗവണ്‍മെന്റ് എന്ന നിലയ്ക്ക് ഇഎംഎസ് സര്‍ക്കാറിന് തുല്യമായി മറ്റൊന്നുമില്ല.

എന്നാല്‍ പല കാര്യങ്ങളിലും ആ സര്‍ക്കാറിനെയും കടത്തിവെട്ടുന്ന പ്രകടനം ഇന്ന് കേരളം നേരിട്ടു കണ്ടു കഴിഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കഴിഞ്ഞ നാലര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയ മുഴുവന്‍ എണ്ണിപ്പറയാന്‍ കഴിയില്ല. രണ്ടു പ്രളയങ്ങള്‍ , ഒരു നിപ്പ, ഇന്നത്തെ കൊറോണ പ്രതിരോധം എന്നിങ്ങനെ അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ ഒരുവശത്ത് .

ശബരിമലയിലെ കലാപം മുതല്‍ പൗരത്വനിയമഭേദഗതി വരെ അനേകം രാഷ്ട്രീയ പ്രതിസന്ധികള്‍ മറുവശത്ത് . ഒരിടത്തും ഈ സര്‍ക്കാര്‍ തലകുനിച്ചില്ല.ഈ പ്രതിസന്ധികളുടെ കാരണം പറഞ്ഞ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റാതെ ഇരിക്കുകയോ മറ്റു പുതിയ പ്രോജക്ടുകള്‍ വിഭാവനം ചെയ്ത് നടപ്പിലാക്കാതിരിക്കുകയോ ചെയ്തില്ല.

ആരോഗ്യവകുപ്പ് മുതല്‍ വൈദ്യുതി വകുപ്പ് വരെ സകലത്തിലും ഇന്നുവരെ ഇല്ലാത്ത വിപ്ലവം സാധ്യമാക്കി കഴിഞ്ഞു. 25 രൂപക്ക് ഊണ്‍ കിട്ടുന്ന 700 പരം ഹോട്ടലുകള്‍ വരെ കേരളത്തില്‍ ആരംഭിച്ചുകഴിഞ്ഞു. ഈ കോവിഡ മഹാമാരിയുടെ കാലത്തും സാധാരണ മനുഷ്യരുടെ വീട്ടിലേക്ക് സൗജന്യമായി കിറ്റുകള്‍ എത്തി കഴിഞ്ഞു.

അനേകമനേകം വീടില്ലാത്ത പാവങ്ങള്‍ക്ക് വീടു കിട്ടിക്കഴിഞ്ഞു. ഒരാളും പട്ടിണി ആകുന്നില്ല . പാവങ്ങളുടെ വീട്ടില്‍ മുമ്പത്തേക്കാള്‍ അധികം ഭക്ഷണം ഉണ്ടായിരുന്നു. ഈ മഹാവ്യാധി കാലത്തു പോലുംഇങ്ങനെ കണക്കെടുത്താല്‍ പെട്ടെന്നൊന്നും പറഞ്ഞുതീരാത്ത അവര്‍ തങ്ങളുടെ ഒരു വലിയ ശൃംഖല കേരളത്തില്‍ സാധ്യമാക്കി കഴിഞ്ഞു.”- എന്ന് ലക്ഷ്മി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നലെ മുഖ്യമന്ത്രിയെ കാണാന്‍ പോകുമ്പോള്‍ എനിക്ക് ഓര്‍മ്മയുണ്ടായിരുന്നു ഇന്നലെ വല്ലാത്തൊരു ദിവസമായിരുന്നുവെന്നു. പക്ഷെ സി എം നു ഒരു മാറ്റവും ഉണ്ടായിരുന്നില്ല- എന്തൊക്കെയോ പറയണമെന്ന് ഉണ്ടായിരുന്നു. വാക്കുകള്‍ പുറത്തു വന്നില്ല. അല്ലെങ്കില്‍ തന്നെ നമ്മളെപ്പോലുള്ള സാധാരണക്കാര്‍ എന്ത് പറയാനാണ്.

എന്റെ സുഹൃത്തുക്കള്‍ മിക്കവാറും ഇടതുപക്ഷക്കാരാണ്. അവര്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴും അവരുടെ വോട്ടു ഇടതുപക്ഷത്തിനാണ് എന്നെനിക്കറിയാം. പക്ഷെ ഈ അവസരത്തില്‍ വോട്ടു മാത്രമാണോ നമുക്ക് വേണ്ടതെന്നു തോന്നിപ്പോകുന്നു. നിശബ്ദമായി കിടക്കുന്ന പല രും വളരെപ്പെട്ടെന്നു കടുത്ത ഇടതു വിമര്‍ശകരാകുന്നു . ഇലക്ഷന് ഇനി ആറുമാസങ്ങള്‍ കൂടി മാത്രം.

റിലേ ഓട്ടം മത്സരങ്ങളുടെ ഒരു തന്ത്രം ഉണ്ട് . അവസാന ലാപ്പില്‍ ആയിരിക്കും ഏറ്റവും നല്ല സ്പ്രിന്ററെ നിര്‍ത്തുക.അതുവരെയുള്ള മുഴുവന്‍ ലാപ്പിലും പിന്നിലായ ദൂരം അവസാനത്തെ ഒരു ലാപ്പില്‍ അയാള്‍ ഓടി പിടിക്കും. കേരളത്തിലെ വലതുപക്ഷത്തെ ആകെ അഭിനന്ദിക്കാന്‍ ആകുന്ന ഏക കാര്യം അതാണ് . അവസാനലാപ്പില്‍ ഏത് അന്യായ വഴിയിലും അവര്‍ ഓടി ജയിക്കും.

കേരളത്തിലെ ഇന്നു ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേരള രൂപീകരണത്തിന് ശേഷം ഇന്നു വരെ കണ്ട ഭരണകൂടങ്ങളില്‍ സര്‍ക്കാര്‍ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഗവണ്‍മെന്റ് ആണ് . ഇതിനു മുന്‍പുള്ള ഏതെങ്കിലുമൊരു സര്‍ക്കാറുമായി താരതമ്യം ചെയ്യാം എങ്കില്‍ അത് ആദ്യത്തെ ഇ എം എസ് മന്ത്രിസഭയോട് മാത്രമാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു പുതിയ ജനാധിപത്യ കാഴ്ചപ്പാട് വികസിപ്പിച്ചു കൊണ്ടുവരികയും പുതിയ ആശയങ്ങള്‍ ഉല്പാദിപ്പിക്കുകയും ചെയ്ത ഗവണ്‍മെന്റ് എന്ന നിലയ്ക്ക് ഇഎംഎസ് സര്‍ക്കാറിന് തുല്യമായി മറ്റൊന്നുമില്ല. എന്നാല്‍ പല കാര്യങ്ങളിലും ആ സര്‍ക്കാറിനെയും കടത്തിവെട്ടുന്ന പ്രകടനം ഇന്ന് കേരളം നേരിട്ടു കണ്ടു കഴിഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കഴിഞ്ഞ നാലര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയ മുഴുവന്‍ എണ്ണിപ്പറയാന്‍ ഞാനിപ്പോള്‍ നില്‍ക്കുന്നില്ല. രണ്ടു പ്രളയങ്ങള്‍ , ഒരു നിപ്പ, ഇന്നത്തെ കൊറോണ പ്രതിരോധം എന്നിങ്ങനെ അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ ഒരുവശത്ത് .ശബരിമലയിലെ കലാപം മുതല്‍ പൗരത്വനിയമഭേദഗതി വരെ അനേകം രാഷ്ട്രീയ പ്രതിസന്ധികള്‍ മറുവശത്ത് . ഒരിടത്തും ഈ സര്‍ക്കാര്‍ തലകുനിച്ചില്ല.ഈ പ്രതിസന്ധികളുടെ കാരണം പറഞ്ഞ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റാതെ ഇരിക്കുകയോ മറ്റു പുതിയ പ്രോജക്ടുകള്‍ വിഭാവനം ചെയ്ത് നടപ്പിലാക്കാതിരിക്കുകയോ ചെയ്തില്ല. ആരോഗ്യവകുപ്പ് മുതല്‍ വൈദ്യുതി വകുപ്പ് വരെ സകലത്തിലും ഇന്നുവരെ ഇല്ലാത്ത വിപ്ലവം സാധ്യമാക്കി കഴിഞ്ഞു. 25 രൂപക്ക് ഊണ്‍ കിട്ടുന്ന 700 പരം ഹോട്ടലുകള്‍ വരെ കേരളത്തില്‍ ആരംഭിച്ചുകഴിഞ്ഞു. ഈ കോവിഡ മഹാമാരിയുടെ കാലത്തും സാധാരണ മനുഷ്യരുടെ വീട്ടിലേക്ക് സൗജന്യമായി കിറ്റുകള്‍ എത്തി കഴിഞ്ഞു. അനേകമനേകം വീടില്ലാത്ത പാവങ്ങള്‍ക്ക് വീടു കിട്ടിക്കഴിഞ്ഞു. ഒരാളും പട്ടിണി ആകുന്നില്ല . പാവങ്ങളുടെ വീട്ടില്‍ മുമ്പത്തേക്കാള്‍ അധികം ഭക്ഷണം ഉണ്ടായിരുന്നു. ഈ മഹാവ്യാധി കാലത്തു പോലുംഇങ്ങനെ കണക്കെടുത്താല്‍ പെട്ടെന്നൊന്നും പറഞ്ഞുതീരാത്ത അവര്‍ തങ്ങളുടെ ഒരു വലിയ ശൃംഖല കേരളത്തില്‍ സാധ്യമാക്കി കഴിഞ്ഞു.

പക്ഷേ അവസാന ലാപ്പ് ആരംഭിച്ചിരിക്കുന്നു. ഇനി ഏതാണ്ട് ആറു മാസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ കഴിയുന്ന മുഴുവന്‍ ശക്തിയും എടുത്ത് എല്ലാ വലതുപക്ഷ മാധ്യമങ്ങളും ആഞ്ഞടിക്കുകയാണ്. സവര്‍ണ്ണ സംവരണം മുതല്‍ കൊടിയേരി ബിനീഷിനെ അറസ്റ്റ് വരെ, ഖുര്‍ആന്‍ മുതല്‍ ഈത്തപ്പഴം വരെ – കഴിയുന്ന മുഴുവന്‍ കാര്യങ്ങളിലും ഇനി ഈ അവസാനത്തെ ലാപ്പ് ഓട്ടം ആരംഭിക്കും. സോഷ്യല്‍ മെമ്മറി വളരെ കുറവായ ഒരു സമൂഹമാണ് കേരളം.മുന്‍പു നടന്ന ആയിരം പ്രവര്‍ത്തനങ്ങള്‍ ഓര്‍മിക്കപ്പെടുക ഇല്ല . അവസാന ദിവസങ്ങളില്‍ എന്തു നടക്കുന്നു എന്ന് മാത്രം ഉള്ള ഓര്‍മ്മയും ആയിട്ടായിരിക്കും പോളിങ് ബൂത്തിലേക്ക് ജനങ്ങള്‍ കയറുക. ഇക്കാര്യം ഇടതുപക്ഷത്തെ കാള്‍ വളരെ നന്നായി വലതുപക്ഷത്തിന് അറിയാം.

അതുകൊണ്ടുതന്നെയാണ് ഈ കഴിഞ്ഞ നാല് വര്‍ഷവും പ്രത്യേകിച്ചൊന്നും സംസാരിക്കേണ്ട എന്ന് തീരുമാനിച്ചത്. സംസാരിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ കിട്ടിയിട്ടില്ല എന്നതുകൊണ്ട് മാത്രമല്ല. ഈ അവസാന ലാപ്പില്‍ ഓട്ടത്തില്‍ തങ്ങള്‍ പിന്നിലായ ദൂരം മുഴുവന്‍ തിരിച്ചെടുക്കാം എന്ന് പ്രതീക്ഷയാണ് അവരെ എന്നും നില നിര്‍ത്തിയിട്ടുള്ളത്.

എന്നാല്‍ വലതുപക്ഷത്തിന് ഇത്തരം ബാധ്യതകള്‍ ഒന്നും ഇല്ല .അവര്‍ മിക്കവാറും ഭരിച്ച/ മരിച്ച അഞ്ചു വര്‍ഷം കഴിഞ്ഞ് ഇറങ്ങുന്ന ഏതുസമയത്തും കേരളം കൊടിയ പ്രതിസന്ധിയില്‍ ആയിരിക്കും. ട്രഷറികള്‍ പൂട്ടി കിടക്കും.ശമ്പളവും പെന്‍ഷനും കുടിശ്ശിക ആയിരിക്കും. വൈദ്യുതി രംഗം മുതല്‍ ആരോഗ്യരംഗം വരെ സകലതും പ്രതിസന്ധിയില്‍ ആയിരിക്കും.അവര്‍ക്കുതന്നെ അറിയാം മിക്കവാറും ഈ ഇലക്ഷനില്‍ തോല്‍ക്കും എന്ന് .തോറ്റാലും പ്രത്യേകിച്ചൊന്നുമില്ല അടുത്ത അഞ്ച് വര്‍ഷത്തിന് അവസാന ആറുമാസത്തെ ലാസ്റ്റ് ലാപ് ഓട്ടത്തിന് അവര്‍ കാത്തിരിക്കും.

എനിക്ക് തോന്നുന്നത് ഈ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഓര്‍ത്തു വേണം ഇനിയുള്ള ആറുമാസത്തെ ഓരോ കാര്യത്തെയും വിലയിരുത്താന്‍ എന്നാണ്. ഒരു വലതുപക്ഷ ഭരണകൂടം ഉള്ള കാലത്താണ് ശബരിമലയിലെ പ്രശ്‌നങ്ങള്‍ നടക്കുന്നത് എങ്കില്‍ എന്തായിരിക്കും എന്ന് ഞാന്‍ ഇടയ്ക്ക് ഓര്‍ത്തു നോക്കാറുണ്ട്. ഈ കൊറോണ കാലത്തെ വലിയ പ്രതിരോധത്തിന് ഒരു രാഷ്ട്രീയമായ ഉള്‍ക്കാഴ്ച യും ഇല്ലാത്ത ഒരു വലതുപക്ഷ ഭരണകൂടമായിരുന്നു എങ്കില്‍ എന്തായിരിക്കും സ്ഥിതി എന്ന് ആലോചിക്കുക പോലും വയ്യ. കേരളത്തില്‍ BJP ക്കു എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ സീ പി എം ഇല്ലാതാകണം. കോണ്‍ഗ്രസ്സ് തനിയെ ഇല്ലാതായിക്കൊള്ളും. ഇന്ത്യ ഒട്ടുക്കു നടന്നത് അതാണ്.

ഇനിയും നമ്മുടെ നാട് വലിയ അപകടങ്ങളില്‍ കൂടെ കടന്നു പോകുമെന്ന് ഉറപ്പാണ്. എന്ത് വിമര്‍ശിച്ചാലും എന്ത് അനുകൂലിച്ചാല്‍ ഉം ആ കാലത്തെ നേരിടാന്‍ ഇടതുപക്ഷം തന്നെ ഇവിടെ വേണം. അല്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതം വലുതായിരിക്കും.

എന്നും എപ്പോഴും സ്‌നേഹം , മുഖ്യമന്ത്രി !

Exit mobile version