ലോക സ്‌ട്രോക്ക് ദിനത്തില്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ പുതിയ സ്‌ട്രോക്ക് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു; വിലയേറിയ ചികിത്സ ഇനി സാധാരണക്കാരിലേയ്ക്കും

തിരുവനന്തപുരം: ലോക സ്‌ട്രോക്ക് ദിനത്തില്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ പുതിയ സ്‌ട്രോക്ക് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇതിലൂടെ സാധാരണക്കാരിലേയ്ക്കും കൂടിയാണ് ഈ വിലയേറിയ ചികിത്സ എത്തുന്നത്.

ലോകാരോഗ്യ സംഘടനയും വേള്‍ഡ് സ്ട്രോക്ക് ഫെഡറേഷനും സംയുക്തമായി ഒക്ടോബര്‍ 29ന് ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നത്. ഈ വര്‍ഷം ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ആശുപത്രിയില്‍ പണികഴിപ്പിച്ച സ്ട്രോക്ക് യൂണിറ്റിന്റെ ഉദ്ഘാടനം കൂടി നിര്‍വഹിച്ചു. വളരെ വിലയേറിയ സ്ട്രോക്ക് ചികിത്സ സാധാരണക്കാരില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കൂടി സ്ട്രോക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി കുറിക്കുന്നു.

ആരോഗ്യ വകുപ്പിന് കീഴിലുള്ള ജീവിതശൈലീ രോഗ നിര്‍ണയ പദ്ധതിയുടെ പ്ലാന്‍ ഫണ്ടും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടും ഉപയോഗിച്ചാണ് ഇവിടെ സ്ട്രോക്ക് ഐസിയു പൂര്‍ത്തിയാക്കിയിരിക്കുന്നത്. കോട്ടയം ജില്ലാ ആശുപത്രിയില്‍ ജനുവരി 2018 മുതല്‍ പക്ഷാഘാത ചികിത്സ ആരംഭിക്കുകയുണ്ടായി. സ്ട്രോക്ക് ഐസിയു കൂടി ഈ യൂണിറ്റിന്റെ ഭാഗമാകുന്നതോടെ പക്ഷാഘാത ചികിത്സ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ സാധിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ലോകാരോഗ്യ സംഘടനയും വേള്‍ഡ് സ്‌ട്രോക്ക് ഫെഡറേഷനും സംയുക്തമായി ഒക്‌ടോബര്‍ 29ന് ലോക സ്‌ട്രോക്ക് ദിനം ആചരിക്കുന്നത്. ഈ വര്‍ഷം ലോക സ്‌ട്രോക്ക് ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ആശുപത്രിയില്‍ പണികഴിപ്പിച്ച സ്‌ട്രോക്ക് യൂണിറ്റിന്റെ ഉദ്ഘാടനം കൂടി നിര്‍വഹിച്ചു. വളരെ വിലയേറിയ സ്‌ട്രോക്ക് ചികിത്സ സാധാരണക്കാരില്‍ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കൂടി സ്‌ട്രോക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിന് കീഴിലുള്ള ജീവിതശൈലീ രോഗ നിര്‍ണയ പദ്ധതിയുടെ പ്ലാന്‍ ഫണ്ടും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടും ഉപയോഗിച്ചാണ് ഇവിടെ സ്‌ട്രോക്ക് ഐ.സി.യു പൂര്‍ത്തിയാക്കിയിരിക്കുന്നത്. കോട്ടയം ജില്ലാ ആശുപത്രിയില്‍ ജനുവരി 2018 മുതല്‍ പക്ഷാഘാത ചികിത്സ ആരംഭിക്കുകയുണ്ടായി. സ്‌ട്രോക്ക് ഐസിയു കൂടി ഈ യൂണിറ്റിന്റെ ഭാഗമാകുന്നതോടെ പക്ഷാഘാത ചികിത്സ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ സാധിക്കുന്നതാണ്.

Exit mobile version