റോഡിന്റെ ശോചനീയാനവസ്ഥയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ഡോക്ടറുടെ അടിവസ്ത്രമുരിയൽ; ചാവക്കാട് പോലീസ് കേസെടുത്തു

തൃശ്ശൂർ: പ്രദേശത്തെ റോഡിന്റെ ശോചനീയാസ്ഥയിൽ പ്രതിഷേധിക്കാനായി നടുറോഡിൽ വെച്ച് അടിവസ്ത്രമുരിഞ്ഞ ഡോക്ടർക്ക് എതിരെ ചാവക്കാട് പോലീസ് കേസെടുത്തു. തൃശ്ശൂർ മെഡിക്കൽ കോളേജ് ഓർത്തോ വിഭാഗം അസോസിയേറ്റ് പ്രൊ. ഡോ സിവി കൃഷ്ണകുമാറിനെതിരെയാണ് പോലീസ് കേസ്.

അബ്ദുൾ ഖാദർ എംഎൽഎയുടെ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്. അതേസമയം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ പ്രതിഷേധം ഉയർത്തിയ ഡോക്ടറിൽ നിന്നും വിശദീകരണം തേടി.

സംഭവത്തിൽ വീഴ്ചയുണ്ടായെന്ന് കാണിച്ച് ഡോക്ടർ മാപ്പപേക്ഷ എഴുതി നൽകിയിട്ടുണ്ട്. ഇനി തുടർ നടപടികൾ സ്വീകരിക്കേണ്ടത് ഡിഎംഇ ആണെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. ഡോക്ടറുടെ പരസ്യ പ്രതിഷേധം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Exit mobile version