കക്കടാംപൊയിൽ കുരിശിൽ കയറി നൃത്തവും ഫോട്ടോയെടുപ്പും; നാട്ടിയ കുരിശിനെ സംരക്ഷിക്കാൻ ക്രിസ്തീയ സംഘടനകളുടെ കാവൽ സമരം

നിലമ്പൂർ: കക്കാടംപൊയിലിലെ കുരിശുമലയിൽ നാട്ടിയ കുരിശിനെ അധിക്ഷേപിച്ചെന്ന സോഷ്യൽമീഡിയ വിവാദത്തിന് പിന്നാലെ കുരിശിനെ സംരക്ഷിക്കാൻ ക്രിസ്തീയ സംഘടനകളുടെ നേതൃത്വത്തിൽ കാവൽ സമരം. താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആണ് കഴിഞ്ഞ ദിവസം കുരിശുമലയിൽ നടന്ന കാവൽ സമരം ഉദ്ഘാടനം ചെയ്തത്.

കുരിശിന് ചുറ്റും കൂടി നിന്ന് കെസിവൈഎം താമരശ്ശേരി രൂപത കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം നടന്നത്. നേരത്തെ, യുവാക്കളും സ്‌കൂൾ വിദ്യാർത്ഥികളും കുരിശിൽ കയറിയും ചവിട്ടി നിന്നുകൊണ്ടും ഒക്കെയുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. കുരിശിന് ചുറ്റും യുവാക്കൾ നൃത്തം വെക്കുന്ന ദൃശ്യവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഈ സംഭവത്തിന് പിന്നാലെയാണ് ക്രിസ്തീയ സംഘടനകൾ പ്രതിഷേധവുമായി ഇറങ്ങിയത്. അതേസമയം പ്രദേശത്തെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം തകർക്കാനായി വ്യാജചിത്രങ്ങളും കക്കാടംപൊയിലിലേത് എന്ന പേരിൽ പ്രചരിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Exit mobile version